ആറന്മുള: ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ തിരുവുത്സവത്തോട് അനുബന്ധിച്ച് ഇരുപത്തിനാലാമത് ശ്രീ പാർത്ഥസാരഥി നൃത്ത സംഗീതോത്സവം പ്രശസ്ത സംഗീതജ്ഞൻ ആനയടി പ്രസാദ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് കർണാടക സംഗീത രംഗത്തെ പ്രഗൽഭരായ കലാകാരന്മാർ ചേർന്ന് പഞ്ചരത്ന കീർത്തനാലാപവും സംഗീത സദസ്സും നൃത്തൃരഞ്ജിനിയും അവതരിപ്പിച്ചു.വൈകിട്ട് 7 മണിക്ക് മലബാർ വാസുദേവൻ ഗുരുക്കളുടെ ശിഷ്യ പരമ്പരയിലുള്ള 14 കളരിപ്പയറ്റ് ഗുരുക്കന്മാരെ ആദരിക്കലും കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായിരുന്നു. ആറന്മുള ക്ഷേത്രത്തിനു സമീപം പ്രവർത്തിച്ചുവരുന്ന MVG CVN കളരിപ്പയറ്റ് പരിശീലന കേന്ദ്രമാണ് കളരിപ്പയറ്റ് അവതരിപ്പിച്ചത്.
രാത്രി 8 മണിക്ക് കഥകളി ആചാര്യൻ ഫാക്ട് മോഹനന്റെ ശിഷ്യരുടെ കഥകളി പുറപ്പാടും തുടർന്ന് ദുര്യോധനവധം കഥകളിയും രംഗത്ത് അരങ്ങേറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.