തിരുവനന്തപുരം;വർക്കല കാപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാദേവ ക്ഷേത്ര ഭൂമി സ്വകാര്യ റിസോർട്ട് മാഫിയകൾ കയ്യേറിയെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ പ്രതിഷേധ ധർണ നടന്നു.
കാപ്പിൽ ക്ഷേത്ര മതിൽ തകർത്ത റിസോർട്ട് ഗുണ്ടകൾക്കെതിരെ ശക്തമായ നിയമനടപടി എടുക്കണമെന്നും, ഉപദേശക സമിതി പ്രസിഡണ്ടിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മാഫിയകൾക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നിയമ നടപടി എടുത്തില്ലെന്നാരോപിച്ച് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി വഴയില ഉണ്ണി രംഗത്ത് എത്തി.2500ല്‍ പരം പഴക്കമുള്ള മഹാദേവക്ഷേത്രത്തിന്റെ ഭൂമി 2006 മുതൽ സ്വകാര്യ വ്യക്തികൾ കയറാൻ ശ്രമിക്കുന്നതായി കാണിച്ചുകൊണ്ട് ഉപദേശക സമിതിയും ദേവസ്വംബോർഡും കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു, എന്നാൽ, ക്ഷേത്രത്തിനു സമീപത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ടിന്റെ നിർമ്മാണത്തിനായി ഉടമ ക്ഷേത്രം മതിൽ പൊളിക്കുകയും,ഭൂമി കയ്യേറിയതിനെ തുടർന്ന് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ബോർഡിൽ പരാതി നൽകുകയും,ദേവസ്വംബോർഡ് ഉദ്യോഗസ്ഥരും, ഉപദേശക സമിതിയുടെ നേതൃത്വത്തിൽ മതിൽ കെട്ടി അടച്ചിരുന്നു,
റിസോർട്ട് ഉടമ മണിക്കൂറുകൾക്കുള്ളിൽ ഗുണ്ടകളെ ഉപയോഗിച്ച് മതിൽ പൊളിച്ചെന്ന് ആരോപിച്ച് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ഉപദേശക സമിതിയും ഭക്തരും പരാതി നൽകി,അതിന്റെ വൈരാഗ്യത്തിൽ റിസോർട്ട് ഉടമയും ഗുണ്ടകളും ഉപദേശക സമിതി സെക്രട്ടറി ബാബുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ബാബു പോലീസിൽ പരാതി നൽകിയിരുന്നു.
ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രഭൂമികൾ കയ്യേറ്റങ്ങൾക്കെതിരെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണെന്നും ക്ഷേത്രം മതിൽ തകർത്ത റിസോർട്ട് മാഫിയകൾക്ക് എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെ ആവശ്യം ഉന്നയിച്ചുകൊണ്ട് കാപ്പിൽ മഹാദേവ ക്ഷേത്രത്തിനു മുന്നിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്,
ധർണ്ണ ഉദ്ഘാടനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് നിർവ്വഹിച്ചു,ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി ഉണ്ണി വാഴയില എന്നിവർ സംസാരിച്ചു, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആഴൂർ ജയൻ നന്ദി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.