ദില്ലി: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വമാറ്റത്തിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനം.
കെ സുധാകരൻ പകരക്കാരനെ സമവായത്തിൽ നിന്ന് കണ്ടെത്താൻ ചർച്ച തുടങ്ങി. ക്രിസ്ത്യൻ സുമാദയത്തിൽ നിന്നുള്ളയാളെ ഇക്കുറി പരിഗണിച്ചേക്കുമെന്നാണ് സൂചന. നേതൃമാറ്റത്തിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. അടുത്തയാഴ്ചയോടെ തീരുമാനം പ്രഖ്യാപിക്കാനാണ് എഐസിസിയുടെ നീക്കം.
ആദ്യ ഘട്ടത്തിൽ ദീപ ദാസ് മുൻഷി കേരളത്തിലെ നേതാക്കളെ പ്രത്യേകം കണ്ടിരുന്നു. ഇതിലെ നിർദ്ദേശങ്ങളും, തുടർ ചർച്ചകളുടെ പോക്കുമനുസരിച്ചാകും അന്തിമ തീരുമാനം. കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ഒട്ടുമിക്ക നേതാക്കളും മുൻപോട്ട് വച്ചിട്ടുണ്ട്.
പദവിയിൽ കടിച്ച് തൂങ്ങാനില്ലെന്ന സൂചന സുധാകരനും പറയുന്നു. സുധാകരനെ കൂടി വിശ്വാസത്തിലെടുത്താകും നേതൃമാറ്റത്തിലെ അന്തിമ തീരുമാനം. പ്രഖ്യാപനത്തിന് മുമ്പ് രാഹുൽ ഗാന്ധി കെ സുധാകരനുമായി സംസാരിച്ചേക്കും. സുധാകരന് പകരം ബെന്നി ബഹ്നാൻ, ആൻ്റോ ആൻ്റണി, സണ്ണി ജോസഫ്, റോജി എം ജോൺ തുടങ്ങിയവരാണ് പരിപാടിയിലുള്ളത്.
കൊടിക്കുന്നിൽ, അടൂർ പ്രകാശ് എന്നിവരുടെ പേരുകളും ചർച്ചകളിൽ വന്നിരുന്നു. എന്നാൽ അധ്യക്ഷ സ്ഥാനത്ത് ഈഴവ പ്രാതിനിധ്യമായതിനാൽ, ഇനി ക്രിസ്ത്യൻ സമുദായത്തിന് അവസരം നൽകാനാണ് നീക്കമെന്നും സൂചനയുണ്ട്. ഇതിനിടയിൽ രാഷ്ട്രീയ കാര്യ സമിതിയിൽ എതിർപ്പുയർന്നെങ്കിലും വി.ഡി സതീശൻ്റെ പ്ലാൻ 63 നിർദ്ദേശത്തെ തള്ളണമെന്ന് ഐ സി സി നിലപാട്.
ഒരുമിച്ച് ജയിക്കാവുന്ന ഫോർമുലയെന്ന ചോദ്യം ചർച്ചയായ സതീശൻ്റെ പ്ലാനിനെ തള്ളിക്കളയാം. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരമാവധി പരിഹരിച്ച് നടപടികൾ പൂർത്തിയാക്കാനാണ് എ ഐ സി സി യുടെ ശ്രമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.