പുൽപ്പള്ളി: വയനാട്ടിൽ അമ്മയെ മർദിച്ച് മകൻ.
മുള്ളൻകൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം. മകൻ അമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോട് പരാതിയുമായി അമ്മ തയ്യാറായില്ല. പാതിരി തുരുത്തിപ്പള്ളിയിൽ മെൽബിൻ തോമസ് (33) ആണ് അമ്മ വത്സലയെ മർദിച്ചത്. സമീപവാസികളാണ് സംഭവത്തിൻ്റെ ദൃശ്യം പകർത്തിയത്. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും മകനെതിരെ പരാതി നൽകാൻ അമ്മ തയ്യാറായില്ല. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
മെൽബിനും സഹോദരൻ ആൽബത്തിനും സ്ഥിരമായി മാതാപിതാക്കളെ മർദിക്കാറുണ്ടെന്ന് സമീപവാസികൾ പറഞ്ഞതായി അടുത്തുള്ള വാർഡിലെ മെമ്പർ പറഞ്ഞു. അമിതമായി മദ്യപിച്ചെത്തിയതാണ് മർദനം. മെൽബിൻ പിതാവിനെ മർദിക്കുന്ന ഒരു ദൃശ്യവും പുറത്തുവന്നിരുന്നു. രാത്രിയിൽ മെൽബിൻ്റെ അടിയേറ്റ് നിലത്ത് വീഴുന്ന അച്ഛനാണ് വീഡിയോയിൽ ഉള്ളത്. അടിയിൽ അച്ഛന് ബോധം നഷ്ടപ്പെട്ടിരുന്നു. ഇതിന് ശേഷം മെൽബിൻ അച്ഛനെ ഉയർത്താൻ ശ്രമിക്കുന്നതും വീഡിയോയിൽ ഉണ്ട്.
മക്കളുടെ മർദനം ഭയന്ന് കഴിഞ്ഞ കുറേ നാളുകളായി അടുത്ത വീട്ടിലെ പശുത്തൊഴുത്തിലാണ് മാതാപിതാക്കൾ കിടന്നുറങ്ങുന്നതെന്നും വിവരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.