സ്പെയിനിൽ ചെയർലിഫ്റ്റ് പൊട്ടിവീണ് വൻ അപകടം നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റതായും 80 പേർ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകൾ

അരാഗൺ; സ്പെയിനിലെ അരാഗൺ വാലിയിലുള്ള ആസ്റ്റൺ സ്കീ റിസോർട്ടിൽ ചെയർലിഫ്റ്റ് പൊട്ടിവീണ് 39 പേർക്ക് പരുക്കേറ്റു.

ഇതിൽ 9 പേരുടെ നില ഗുരുതരമാണ്. 80 പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.അഞ്ച് ഹെലികോപ്റ്ററുകളും ഡസൻ കണക്കിന് ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

ചെയർലിഫ്റ്റുകൾ മുകളിലേക്കും താഴേക്കും ചാടിയപ്പോൾ ആളുകൾ വായുവിലേക്ക് വലിച്ചെറിയപ്പെട്ടതായി ഒരു ദൃക്സാക്ഷി പറഞ്ഞു.അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി  പ്രത്യേക ടെലിഫോൺ നമ്പർ സ്ഥാപിച്ചിട്ടുണ്ട്.
"ആസ്റ്റൺ സ്കീ റിസോർട്ടിലെ അപകട വാർത്ത കേട്ട് ഞെട്ടി. സർക്കാരിന്‍റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യാൻ ഞാൻ അരാഗൺ പ്രസിഡന്‍റ് ജോർജ് അസ്കോണുമായി സംസാരിച്ചു" –സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്  എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. സ്കീ റിസോർട്ട് സ്ഥിതി ചെയ്യുന്ന അരാഗൺ മേഖലയുടെ പ്രസിഡന്‍റ് ജോർജ് അസ്കോൺ  സംഭവം സ്ഥലത്തേക്ക് പോയിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !