ബെംഗളൂരു: സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച ഇന്ത്യൻ നഗരമായി ബംഗളൂരു.
ചെന്നൈയെ പിന്തള്ളിയാണ് ബെംഗളൂരു ഒന്നാം സ്ഥാനത്ത് എത്തിയത്. വനിതാ പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായ അന്തരീക്ഷമാണ് ബെംഗളൂരുവിലേതെന്ന് കണ്ടെത്തൽ. കൺസൾട്ടിംഗ് സ്ഥാപനമായ അവതാർ ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. മികച്ച 25 നഗരങ്ങളാണ് ഈ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ ഇടം നേടിയത്.
സ്ത്രീകളുടെ നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, പിന്തുണ തുടങ്ങിയ മേഖലകളിൽ ഉയർന്ന സ്‌കോറാണ് ബെംഗളൂരുവിന് അനുകൂലമായി മാറിയത്. ഇന്ത്യയിലെ 120 നഗരങ്ങളെ ഉൾപ്പെടുത്തിയാണ് സർവ്വേ നടന്നത്.
ഓരോ നഗരത്തിനും അതിൻ്റെ അടിസ്ഥാനത്തിൽ സ്‌കോറുകളും നൽകി. ബെംഗളൂരുവിന് ശേഷം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത് ചെന്നൈയും മുംബൈയുമാണ്. കൊച്ചി പതിനൊന്നാമതും തിരുവനന്തപുരം പതിമൂന്നാമതുമാണ് പട്ടികയിൽ ഇടം നേടിയത്. സുരക്ഷാമാനദണ്ഡങ്ങളുടെ കാര്യത്തിൽ മുംബൈയും ഹൈദരാബാദുമാണ് മുന്നിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.