ധാക്ക: ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച്ച നടത്തി ശതകോട്വീശ്വരന് ജോര്‍ജ്ജ് സോറോസിന്റെ മകന് അലക്സാണ്ടര്‍ സോറോസ്.
യൂനുസിന്റെ ധാക്കയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. വിദ്യാഭ്യാസം, ആരോഗ്യം, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം, നീതിനിര്‍വഹണം തുടങ്ങി വിവിധ രംഗങ്ങളില്‍ ലോകത്തിന്റെ വിവിധകോണുകളില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ചെയര്മാന് കൂടിയാണ് അലക്സ് സോറോസ്.ബംഗ്ലാദേശിന്റെ സാമ്പത്തിക മേഖല പുനര്‍നിര്‍മിക്കുന്നതുമായി സംബന്ധിച്ച വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.ബംഗ്ലാദേശിന്റെ സുസ്ഥിര വികസനത്തിനായി സാധ്യമാകുന്ന എല്ലാ പിന്തുണയും ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന് വാഗ്ദാനം ചെയ്തുവെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈബര്‍ സുരക്ഷാ ഭീഷണി, രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്തുവെന്നാണ് സൂചനകള്‍. ബംഗ്ലാദേശിലേക്കുള്ള വിദേശ സഹായം നിര്‍ത്തിവയ്ക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച.സ്വതന്ത്ര കാശ്മീര്‍ ആശയത്തെ പിന്തുണയ്ക്കുന്നു എന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് ഇന്ത്യയെ സംബന്ധിച്ച് ജോര്‍ജ് സോറോസ്. രാജ്യത്തെ ചില സംഘടനകളെ ഉപയോഗിച്ച് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ സോറസ് ശ്രമിക്കുന്നുവെന്ന് ബി.ജെ.പി. ആരോപിച്ചിരുന്നു.
യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും റിപബ്ലിക്കന്‍ പാര്‍ട്ടിക്കും അനഭിമതനാണ് ജോര്‍ജ്ജ് സോറസ്.അമേരിക്കയുടെ പരമോന്നത ബഹുമതിയായ 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം' പുരസ്കാരം നല്കി ബൈഡന് സര്‍ക്കാര്‍ സോറസിനെ ആദരിച്ചപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടി വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.