പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വാഹനത്തിൻ്റെ ഉടമ വിദേശത്ത്

കോഴിക്കോട്: പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വാഹനത്തിൻ്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ.നൗഫൽ വിദേശത്ത്.


ഇയാളെ പ്രതിചേര്ത്ത് പൊലീസ് നോട്ടീസ് അയക്കും. രജിസ്ട്രേഷനും ഇൻഷുറൻസ് ഇല്ലാത്ത വാഹനം കൈമാറിയതാണ് ഇയാൾക്കെതിരെയുള്ള കേസ്. നൗഫലിനെയും പ്രതി ചേർത്തതിനാൽ പൊലീസ് അന്വേഷണ റിപ്പോർട്ടും രേഖകളും കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിൻ്റെ സുഹൃത്താണ് നൗഫൽ.

കഴിഞ്ഞവർഷമാണ് വിഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആൽവിൻ മരിച്ചത്.  ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് യഥാർത്ഥ വെള്ളയിൽ കണ്ടെത്തിയത്. ഈ കഴിഞ്ഞയാഴ്ച ഹൈദരാബാദ്, ഡൽഹി നഗരത്തിലെത്തി മൂന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചു. ഹൈദരാബാദ് സ്വദേശി അശ്വിൻ ജെയിൻ്റെ ഉടമസ്ഥതയിലുള്ള കാർ എന്നാണ് ആദ്യം വിവരം ലഭിച്ചത്.

ആഡംബര കാറുകൾ വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയുടേതായിരുന്നു കാർ. എന്നാൽ ഈ കാർഡൽഹിയിലെ കമ്പനിക്ക് വിറ്റു. ഡൽഹിയിലെ കമ്പനിയിൽ നിന്നാണ് നൗഫൽ കാർ വാങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിദിൻ്റെ സുഹൃത്താണ് നൗഫൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !