വയനാട്: പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു.
കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. പാതിരി റിസർവ് വനത്തിനുള്ളിൽ പൊളന്ന ഭാഗത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. പുൽപ്പള്ളിയിലെ കൊല്ലിവയൽ കോളനിയിൽ എത്തിയതായിരുന്നു വിഷ്ണു. റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിനെ രാത്രികാല പരിശോധനയിൽ വനപാലകർ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. കർണാടക ആണെങ്കിലും ആദിവാസി ആണ് എന്നതിനാൽ നാളെ തന്നെ നഷ്‌ടപരിഹാരം നൽകാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.