സ്റ്റുഡൻസ് വീസയില്‍ കാനഡയില്‍ എത്തിയ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ "നോ-ഷോ" പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോർട്ട്.
ഫിലിപ്പീൻസില്‍ നിന്നുള്ള 688 വിദ്യാർത്ഥികളും (2.2 ശതമാനം) ചൈനയില്‍ നിന്നുള്ള 4,279 (6.4 ശതമാനം) വിദ്യാർത്ഥികളും ക്ലാസില്‍ എത്തുന്നില്ലെന്നാണ് വിവരം.ക്ലാസില്‍ എത്താത്ത വിദ്യാർത്ഥികള്‍ വിസാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെന്ന് ടൊറൻ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ സുമിത് സെൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നാട്ടിലേക്ക് തിരികെ അയക്കുന്നതടക്കമുള്ള നടപടികള്‍ ഇവർക്കെതിരെ സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കാനഡ- യുഎസ് അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം സുഗമമാക്കുന്നു എന്നാരോപിച്ച് കനേഡിയൻ കോളേജുകളും ഇന്ത്യയിലെ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇന്ത്യൻ നിയമ നിർവ്വഹണ ഏജൻസികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുപകരം, ഈ വിദ്യാർത്ഥികള്‍ അനധികൃതമായി അമേരിക്കയിലേക്ക് കടന്നതായാണ് ആരോപിക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.