മലപ്പുറം: എടപ്പാൾ: ശ്രീ പൊറുക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തേർ പൂജ മഹോത്സവം ഭക്തിസാന്ദ്രമായ ആചാരങ്ങളോടെയും കലാപരിപാടികാളോടെയും കൂടെ സമുചിതമായി ആഘോഷിച്ചു.
മഹോത്സവം വിശേഷാൽ പൂജകളുടെ വിശുദ്ധിയോടെയും കലാപരിപാടികളുടെയും സമന്വയത്തിൽ ശ്രദ്ധേയമായി.പ്രഭാതത്തിൽ ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾ , തുടർന്ന് നടന്ന ഉഷപൂജ, വിശേഷാൽ പൂജകൾ, കാവടിയാട്ടം, പഞ്ചാരിമേളം, ഉച്ചപൂജ, ദീപാരാധന തുടങ്ങിയ ചടങ്ങുകളോടെ ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തിൽ ആയിരുന്നു ആഘോഷിച്ചത് . ഉച്ചയ്ക്കുള്ള അന്നദാനത്തിൽ നിവധി ഭക്തജനങ്ങൾ പങ്കെടുത്തു .
മൂന്നു മണിക്ക് പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നിന്നു ആരംഭിച്ച നാദസ്വരവാദനവും ചെണ്ടമേളവും കാവടിയാട്ടവുമായി, കാവടി കുളിപ്പിച്ചുകൊണ്ടുള്ള വരവ് വളരെ അവേശ്വാജ്ജ്വലമായിരുന്നു . വൈകുന്നേരം ഇതോടൊപ്പം പൊറുക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് താലം എഴുന്നള്ളിപ്പും വളരെ ആകർഷകമായി.ദീപാരാധനയ്ക്കുശേഷം ശുകപുരം വാദ്യകലാസംഘത്തിന്റെ തായമ്പക പൂരാസ്വാദകർക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്തു . തുടർന്ന് പൊറുക്കര ശിവദം ടീം അവതരിപ്പിച്ച തിരുവാതിരക്കളി മഹോത്സവത്തിൽ ഭംഗി വർധിപ്പിച്ചു.
സമാപനത്തിന്റെ ഭാഗമായി ജിഷ രാജേഷിന്റെ നേതൃത്വത്തിൽ നൂപുര കലാക്ഷേത്രം അവതരിപ്പിച്ച ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് നൃത്തകലയുടെ അരങ്ങേറി.
അർധരാത്രിയോടെ താലം എഴുന്നള്ളിപ്പോടെ മഹോത്സവം സമാപിച്ചു. ക്ഷേത്രത്തിലെ പ്രൗഢമായ ആഘോഷങ്ങൾ ഭക്തജനങ്ങൾക്ക് ആത്മീയ സംതൃപ്തി പകർന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.