മൂന്നാർ: അച്ഛനമ്മമാരോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പതു വയസ്സുകാരൻ റിസോർട്ടിന്റെ ആറാംനിലയിലെ മുറിയില്‍ നിന്ന് വീണു മരിച്ചു.
മധ്യപ്രദേശ് ഖാണ്ഡ്വാ ജില്ലയിലെ മുണ്ടി, ജവഹർലാല്‍ നെഹ്രു വാർഡില്‍ താമസിക്കുന്ന സാഗർ ദലാലിന്റെ മകൻ പ്രാരഭ്യ ദലാലാണ് മരിച്ചത്. മുറിയിലെ അഴികളില്ലാത്ത സ്ലൈഡിങ് വിൻഡോ തുറക്കാൻ ശ്രമിച്ചപ്പോള്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.അപകടം ഇങ്ങനെ
കുട്ടിയും അച്ഛനമ്മമാരും ഉള്‍പ്പെടെ 16 പേരാണ് മൂന്നാർ സന്ദർശിക്കാനെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഉച്ചയോടെ ഇവർ പള്ളിവാസല്‍ ചിത്തിരപുരത്തെ ടീ കാസില്‍ റിസോർട്ടില്‍ മുറിയെടുത്തു. ആറാംനിലയിലെ 805-ാം നമ്പർ മുറിയായിരുന്നു കുട്ടിക്കും കുടുംബത്തിനും കിട്ടിയത്. ഉച്ചമുതല്‍ ഇവർ മുറിയില്‍ത്തന്നെയായിരുന്നു.വൈകീട്ട് ആറോടെ കുട്ടി മുറിയിലെ സ്ലൈഡിങ് വിൻഡോയ്ക്ക് അരികിലേക്കുപോയി.
ജനാല അല്‍പ്പം ഉയരത്തിലായതിനാല്‍ കസേരയില്‍ കയറി ജനല്‍തുറക്കാൻ ശ്രമിച്ചു. ഇത് അച്ഛനുമമ്മയും കണ്ടില്ല. കുട്ടി ബലം പ്രയോഗിച്ച് ജനല്‍ തള്ളി നീക്കാൻ ശ്രമിക്കുന്നതിനിടയില്‍ കസേര പിന്നോട്ട് മറിഞ്ഞു.
ഈ സമയം ജനല്‍ തുറക്കുകയും ചെയ്തതോടെ കുട്ടി താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.കുട്ടി വീണതറിഞ്ഞതോടെ അച്ഛനമ്മമാർ നിലവിളിച്ചു. റിസോർട്ട് ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഓടിക്കൂടി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ജീവനക്കാരുടെ നേതൃത്വത്തില്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉന്നലെ പുലർച്ചയോടെ മരിച്ചു വെള്ളത്തൂവല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.