തൃശൂർ: ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന ബസ്സ് ഇടിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുവരുടെയും ദേഹത്ത് കൂടി ബസ്സ് കയറി ഇറങ്ങുകയായിരുന്നു എന്നാണ് വിവരം ലഭിച്ചത്.
ഒല്ലൂർ പോലീസ് സംഭവസ്ഥലത്ത് എത്തുകയും മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.മരണപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ ചതഞ്ഞരഞ്ഞ നിലയിൽ ആണ് മൃദദേഹങ്ങൾ കാണപ്പെട്ടത്. ഇന്ന് രാവിലെ ആറരയോട് കൂടിയാണ് തിരുവനന്തപുരത്തേക്ക് പോകുന്ന KSRTC ഇരുവരെയും ഇടിച്ചത് എന്നാണ് വിവരം ലഭിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.