ഉത്തർപ്രദേശ്: പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത നിരവധിപേരുടെ വീഡിയോ വൈറലായിരുന്നു. അതിലൊന്നായിരുന്നു മോണി ബോസ്ലെ എന്ന മാലവില്‍പ്പനക്കാരിയായ പെണ്‍കുട്ടിയുടെ വീഡിയോ.
മൊണാലിസയെ പോലെ സുന്ദരിയായ പെണ്‍കുട്ടി അതേപേരില്‍ തന്നെയാണ് സൈബർ ലോകത്ത് അറിയപ്പെട്ടതും. മധ്യപ്രദേശിലെ ഇൻഡോറില്‍ നിന്നും രുദ്രാക്ഷമാലകള്‍ വില്‍ക്കാനായിരുന്നു മോണി ബോസ്ലെ കുംഭമേളയ്ക്കെത്തിയത്. ഇപ്പോഴിതാ മൊണാ ലിസയുടെ വരുമാനം സംബന്ധിച്ച ചർച്ചകളാണ് സൈബർ ലോകത്ത് സജീവമാകുന്നത്.പത്ത് ദിവസം കൊണ്ട് 10 കോടി രൂപയാണ് മൊണാലിസ സമ്പാദിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വാർത്ത. എന്നാല്‍ ഈ വാദങ്ങള്‍ തള്ളി മൊണാലിസ തന്നെ രംഗത്തെത്തി. അത്രയധികം പണം സമ്പാദിക്കാൻ തനിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ഈ മാലകള്‍ വില്‍ക്കാൻ ഇവിടെ നില്‍ക്കില്ലായിരുന്നുവെന്നാണ് മൊണാലിസ പറയുന്നത്.ഇൻഡോറില്‍ നിന്ന് കുടുംബത്തോടൊപ്പം രുദ്രാക്ഷമാലയും മുത്തുമാലകളും വില്‍ക്കാനാണ് മോണി ബോസ്ലെ പ്രയാഗ് രാജിലെത്തിയത്. എന്നാല്‍ മോണി ബോസ്ലെയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ കുംഭമേളയ്‌ക്കെത്തിയ യൂട്യൂബർമാരും ജനങ്ങളും ഈ പെണ്‍കുട്ടിയെ വിടാതെ പിന്തുടർന്നു. ഇതെല്ലാം പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കും വെല്ലുവിളിയായി.
അതേസമയം, മൊണാലിസ സ്വന്തം നാട്ടിലേക്ക് തിരികെ പോയി എന്ന റിപ്പോർട്ടും പുറത്തുവന്നു. കുടുംബത്തിന്റെയും തന്റെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി തനിക്ക് ഇൻഡോറിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും പറ്റിയാല്‍ അടുത്ത മഹാകുംഭമേളയ്ക്ക് എത്തുമെന്നും മോണി ബോസ്ലെ എക്‌സില്‍ കുറിച്ചു.മൊണാ ലിസയുടെ പ്രശസ്തി തങ്ങളുടെ കച്ചവടത്തെ മോശമായി ബാധിച്ചെന്ന് മൊണാ ലിസയുടെ പിതാവ് പറഞ്ഞു. പലരും മാലകള്‍ വാങ്ങുന്നതിന് പകരം മകളോടൊപ്പം ചിത്രങ്ങളെടുക്കാനാണ് തങ്ങളുടെ അടുത്തേക്ക് വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.