കുംഭമേള അപകടം: ജുഡീഷ്യല്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം; മരിച്ചവരില്‍ 5 പേരെ തിരിച്ചറിയാൻ ശ്രമം തുടരുന്നു,

പ്രയാഗ്‍രാജ്: മഹാകുഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച ദുരന്തത്തിലെ ജുഡീഷ്യല്‍ അന്വേഷണ സമിതി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും.

മൂന്നംഗ സംഘം ഇന്ന് പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടും. കൂടാതെ പൊലീസും സംഭവത്തെക്കുറിച്ച്‌ സമാന്തര അന്വേഷണം നടത്തും. ദുരന്തം വലിയ പാഠമാണെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.

ഉന്നത ഉദ്യോഗസ്ഥരോട് കുംഭമേള നഗരി സന്ദർശിച്ചു ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. ഭക്തർക്കുള്ള സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ വിലയിരുത്തി നടപടികള്‍ എടുക്കണം.

കുംഭമേള ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ യോഗി അതീവ ദുഃഖം രേഖപ്പെടുത്തി.

മരിച്ചവരില്‍ 5 പേരെ തിരിച്ചറിയാൻ നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

അതേ സമയം ജുഡീഷ്യല്‍ അന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്നും സംഭവത്തിലെ പ്രതി സർക്കാരാണെന്നും പ്രതിപക്ഷം വിമർശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !