വിവാഹം കഴിഞ്ഞ് വിരുന്നിനെത്തിയ 22കാരി കാമുകനൊപ്പം ഒളിച്ചോടി, യുവതിയെ ഭര്‍ത്താവും സഹോദരനും, കഴുത്തറുത്ത് കൊന്നു, അന്വേഷണം,

ഭഗ്പത്: പ്രണയം വീട്ടുകാർ എതിർത്തു. താല്‍പര്യമില്ലാത്ത യുവാവിന് വിവാഹം ചെയ്തു നല്‍കി. വിരുന്നിനെത്തിയപ്പോള്‍ കാമുകനൊപ്പം ഒളിച്ചോടിയ 22 കാരിയെ കൊലപ്പെടുത്തി സഹോദരനും ഭർത്താവും.

ഉത്തർപ്രദേശില ഭാഗ്പതിലാണ് സംഭവം. ബുധനാഴ്ചയാണ് 22 കാരിയായ സുമൻ കുമാരിയെ ഭർത്താവും സഹോദനും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബിനൌലി സ്വദേശിയാണ് കൊല്ലപ്പെട്ടത്. 

22കാരിയുടെ കാമുകൻ നീരജ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തേക്കുറിച്ച്‌ ബിനൌലി പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. നീരജ് കുമാറും 22കാരിയും അയല്‍വാസികളായിരുന്നു. ഏറെക്കാലമായി ഇവർ തമ്മില്‍ പ്രണയത്തിലായിരുന്നുഎന്നാല്‍ ഈ ബന്ധത്തിന് യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 23ന് യുവതിയുടെ എതിർപ്പ് മറികടന്ന് ഹരിയാന സ്വദേശിയായ 28കാരൻ കൃഷ്ണ യാദവിന് വീട്ടുകാർ യുവതിയെ വിവാഹം ചെയ്ത് നല്‍കി. 

വിവാഹത്തിന് ശേഷം കഴിഞ്ഞ മാസം ബിനൌലിയിലേക്ക് ഡിസംബർ 29ന് യുവതിയും ഭർത്താവും വിരുന്നുവന്നു. വീട്ടുകാർ പുറത്തുപോയ സമയത്ത് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാർ 22കാരിയുടെ കാമുകന്റെ വീട്ടിലെത്തി മകളെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു. ജനുവരി 1 രാത്രി യുവതിയുടെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേട്ട യുവാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തിയപ്പോഴേയ്ക്കും യുവതിയെ സഹോദരനും ഭർത്താവും മറ്റ് രണ്ട് പേരും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം സമീപത്തെ പാടത്ത് തള്ളിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വിശദമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !