ലക്‌നൗ: ഭർത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് യാചകനൊപ്പം 36കാരി ഒളിച്ചോടി. ഉത്തർപ്രദേശിലാണ് സംഭവം. യുവതിയെ കാണാതായതോടെ ഭർത്താവ് രാജു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പൊലീസ് കേസെടുത്ത് രണ്ടുപേർക്കുമായി തെരച്ചില്‍ തുടരുകയാണ്. ഭാര്യ രാജേശ്വരിക്കും മക്കള്‍ക്കുമൊപ്പം ഹർദോയിയിലെ ഹർപാല്‍പൂർ എന്ന സ്ഥലത്താണ് 45കാരനായ രാജു താമസിച്ചിരുന്നത്.യാചകൻ നൻഹെ പണ്ഡിറ്റ് (45) ഇടയ്‌ക്കിടെ തന്റെ വീട്ടിലും അയല്‍വീട്ടിലുമെല്ലാം ഭിക്ഷയാചിച്ച് വരുമായിരുന്നുവെന്ന് രാജു പറഞ്ഞു. നൻഹെ പണ്ഡിറ്റ് പലപ്പോഴും രാജേശ്വരിയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും ഫോണില്‍ സംസാരിക്കുന്നത് കണ്ടിട്ടുണ്ടെന്നും രാജു പൊലീസിനോട് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് പച്ചക്കറി വാങ്ങാനെന്ന് പറഞ്ഞാണ് രാജേശ്വരി വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ നേരം കഴിഞ്ഞും ഇവർ മടങ്ങിയെത്തിയില്ല. എരുമയെ വിറ്റ പണം വീട്ടില്‍ സൂക്ഷിച്ചിരുന്നതും കാണാനില്ലായിരുന്നു. ഇതോടെ രാജേശ്വരി നൻഹെ പണ്ഡിറ്റിനൊപ്പം ഒളിച്ചോടിയതാണെന്ന് രാജുവിന് മനസിലായി.
പത്ത് വർഷം വരെ തടവും പിഴയും ലഭിച്ചേക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് നൻഹെ പണ്ഡിറ്റിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.