ബുലന്ദ്ഷഹർ: മനുഷ്യ മനസാക്ഷിയെ വെല്ലുവിളിക്കുന്ന അതിദാരുണ വാർത്തകളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ചിലതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും മനുഷ്യന് ഇത്രയും ക്രൂരനാകാൻ കഴിയുമോ എന്നുപോലും നാം ചിന്തിച്ചു പോകും. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു വാർത്തയാണ് യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നും പുറത്തുവന്നത്.ഒരു ആടിനെ ഒരു യുവാവ് അതിഭീകരമായി ബലാത്സംഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യുവാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് സമൂഹ മാധ്യമങ്ങള്‍ മുഴുവൻ ഈ മനുഷ്യൻ തന്റെ ഫാമില്‍ വളർത്തിയ ആടിനെ ലൈംഗികമായി പീഡിപ്പിക്കുന്ന അസ്വസ്ഥജനകമായ വീഡിയോ പ്രത്യക്ഷപ്പെട്ടത്. യുപിയിലെ ബുലന്ദ്ഷഹറിലെ സലേംപൂർ പോലീസ് സ്റ്റേഷനിലെ ബദ്‌നോര ഗ്രാമത്തിലാണ് വൈറലായ സിസിടിവി ദൃശ്യങ്ങള്‍ പതിഞ്ഞത്.വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രാദേശിക ശിവസേന പ്രവർത്തകർ എസ്‌എസ്പിയെ കാണുകയും വീഡിയോ തെളിവുകള്‍ നല്‍കുകയും ചെയ്തതിനെത്തുടർന്ന് മൃഗത്തെ ലൈംഗികമായി ചൂഷണം ചെയ്തതിന് ഇയാള്‍ക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഗോകുല്‍ധാം കോളനിയില്‍ താമസിക്കുന്ന റിട്ടയേർഡ് എൻടിപിസി ജീവനക്കാരനായ ചന്ദ്രഭൻ സിംഗാണ് പ്രതി. ആടുകളെയും പന്നികളെയും വളർത്തുന്ന ഫാം നടത്തിപ്പുകാരനാണ് ഇയാള്‍.
സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ ആടിനെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോകുന്നതും തുടർന്ന് ഇയാള്‍ നഗ്നയായി പ്രത്യക്ഷപ്പെടുന്നതും കാണാം. പ്രതി മാസങ്ങളായി മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതായും ദൃശ്യങ്ങള്‍ എസ്‌എസ്പിക്ക് നല്‍കിയതായും പരാതിക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്യണമെന്നും ഇയാള്‍ക്കെതിരെ കർശന നടപടി വേണമെന്നും പരാതിക്കാരൻ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിഒ ശിക്കാർപൂർ ശിവ താക്കൂർ വ്യക്തമാക്കി. ഈ സംഭവത്തില്‍ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.