തുർക്കി: അങ്കാരയ്ക്കടുത്തുള്ള പ്രശസ്തമായ സ്കീ റിസോർട്ട് ഹോട്ടലില്‍ വൻ തീപിടിത്തം. മരണ സംഖ്യ ഇത് വരെ 66 ആയി. നിരവധി പേർ സാരമായ പരിക്കുകളോടെ കഴിയുകയാണ്. ചിലർ ജനാലകളിൽ നിന്ന് ചാടി.
തിരക്കേറിയ അവധിക്കാലത്ത് പ്രാദേശിക സമയം 03:27 ന് (00:27 GMT) തടികൊണ്ടുള്ള 12 നിലകളുള്ള ഗ്രാൻഡ് കാർട്ടാൽ ഹോട്ടലിൽ ആണ് തീപിടിത്തമുണ്ടായത് . തീപിടുത്തത്തിന് മണിക്കൂറുകൾക്കുള്ളിൽ 10 പേർ മരിച്ചതായി തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷിത സ്ഥാനത്തേക്ക് ചാടാൻ ശ്രമിച്ച രണ്ട് പേരെങ്കിലും മരിച്ചു.
കര്‍ത്താല്‍കായയിലെ സ്‌കി റിസോര്‍ട്ടിലാണ് തീപ്പിടിത്തമുണ്ടായത്. ബഹുനില കെട്ടിടത്തിലെ ഗ്രാന്റ് കർത്താൽ എന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നു തുടങ്ങിയത്. 12-ാം നിലയിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്. എന്നാൽ തീ പെട്ടെന്ന് മറ്റു നിലകളിലേക്കും പടർന്നു പിടിയ്ക്കുകയായിരുന്നു.
സംഭവസമയത്ത് 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തമുണ്ടായതിന് പിന്നാലെ അതിഥികൾ കയറുപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെടാനായി ചിലർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനിടെ വീഴ്ച്ചയിലും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം തീ പിടിത്തത്തിനു കാരണം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
മരിച്ചവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ ഭയപ്പെടുന്നു. കെട്ടിടം തകരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീപിടിത്തമുണ്ടായപ്പോൾ ഹോട്ടലിൽ ഫയർ അലാറം മുഴങ്ങിയില്ലെന്നും സ്മോക്ക് ഡിറ്റക്ടറുകൾ പ്രവർത്തിച്ചില്ലെന്നും ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടവർ ഫറഞ്ഞു.
തീ അണയ്ക്കാൻ 12 മണിക്കൂർ വേണ്ടിവന്നു. ഉടമയടക്കം നാല് പേരെ അറസ്റ്റ് ചെയ്തതായി നീതിന്യായ മന്ത്രി പറഞ്ഞു. അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ എക്‌സിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.