'അവർ ഞങ്ങളെ പീഡിപ്പിക്കാൻ ഇവിടെ കൊണ്ടുവരുന്നത് പോലെയാണ്' അയർലണ്ടിൽ 'മൈഗ്രൻ്റ് വാർഡിൽ' ഇന്ത്യൻ നഴ്‌സുമാർക്ക് നേടിടേണ്ടിവന്നത് കൊടിയ പ്രൊഫഷണൽ പീഡനം. കൂടെ മാനേജരുടെ ആക്രോശവും.
നടപടി ആവശ്യപ്പെട്ട് നിസഹായരായി അയർലണ്ടിലെത്തിയ ഇന്ത്യൻ നഴ്‌സുമാർ. അയർലണ്ടിലെ ഗാൽവേ യുണിവേഴ്സ്റ്റിറ്റി ഹോസ്പിറ്റലിലെ ഒരു വാർഡിൽ നഴ്സുമാർ "ഗാൽവേയിലെ മൈഗ്രൻ്റ് വാർഡ്" എന്ന് വിളിക്കുന്നിടത്താണ് സംഭവം.
സ്റ്റാഫ് ക്ഷാമം പരിഹരിക്കാൻ ഇന്ത്യയിൽ നിന്നും വലിയ ഓഫറുകൾ നൽകി അവിടെയെത്തുമ്പോൾ തനിനിറമെടുക്കുകയാണ് മിക്ക ഹോസ്പിറ്റൽ മാനേജ്മെന്റും ചെയ്യുക. അതിന്റെ പിന്തുടർച്ചയാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേയിൽ തങ്ങളെ ഉപദ്രവിക്കുകയും അപമാനിക്കുകയും മതിയായ പരിശീലനം നൽകുകയും ചെയ്തിട്ടില്ലെന്ന് ആരോപിച്ചു ഇന്ത്യൻ നേഴ്‌സുമാരുടെ പരാതി. 'അവർ ഞങ്ങളെ പീഡിപ്പിക്കാൻ ഇവിടെ കൊണ്ടുവരുന്നത് പോലെയാണ്' ആണ് മര്യാദയില്ലാത്ത സംഭവങ്ങൾ അവർ അയർലണ്ടിലെ ഐറിഷ് ഇൻഡിപെൻഡന്റ് പത്രത്തോട് വെളിപ്പെടുത്തി. ഈ ആശുപത്രിയിലെ 'ഡംപിംഗ് ഗ്രൗണ്ടിൽ' ഇന്ത്യൻ നഴ്‌സുമാർക്കുള്ള മതിയായ പിന്തുണയും പരിശീലനവും നൽകാതെ കൊണ്ടുവന്നു ആക്കിയത് രോഗികളുടെ ചികിത്സയെ ബാധിച്ചു. മാനേജ്‌മെൻ്റിൻ്റെ പ്രതികരണം സ്ഥിതി കൂടുതൽ വഷളാക്കി.
അഡാപ്റ്റേഷൻ എന്ന് വിളിക്കപ്പെടുന്ന മൈഗ്രേഷൻ പ്രക്രിയയ്ക്ക് ശേഷം പെട്ടെന്ന് പ്ലേസ്മെന്റ് കിട്ടിയവർ ഉൾപ്പടെ ഉള്ളവർ പുതുതായി ജോലി ചെയ്യാൻ വിധിക്കപ്പെട്ടവർ സീനിയർ നഴ്സുമാർ ജോലി ചെയ്യാൻ മടിച്ചിരുന്ന സ്ഥലത്ത് അവഗണനയും ഐറിഷ് മെഡിക്കൽ സിസ്റ്റത്തെ പുതുതായി സമീപിച്ചതിലുള്ള ആശങ്കകളും നിമിത്തം ബുദ്ധിമുട്ടി. ഇത് കൂടാതെ പതിമൂന്ന് മണിക്കൂർ ഷിഫ്റ്റുകൾ: ഏത് സമയത്തും ഏകദേശം 30 രോഗികൾ ഉണ്ടാകും. രാത്രി ഷിഫ്റ്റിൽ രണ്ട് നഴ്‌സുമാർ ജോലി നോക്കും15 രോഗികൾ വീതം.മിക്കവാറും എല്ലാവരും രണ്ടുപേരുടെ ജോലി ചെയ്യുകയായിരുന്നു, ഞങ്ങൾ അങ്ങനെ ചെയ്യുമെന്ന് അവർ ഊഹിച്ചു. ഒന്നും വേണ്ടെന്ന് ഒരിക്കലും പറയരുത്. അങ്ങനെയായിരുന്നു കാര്യങ്ങൾ. രോഗികളുടെ സുപ്രധാന ഒബ്സെർവഷനുകളും പരിശോധിക്കുന്നത് അവരുടെ ജോലികളിൽ ഉൾപ്പെടുന്നു. അവർക്ക് മരുന്ന് കൊടുക്കുന്നു, കഴിക്കാൻ സഹായിക്കുന്നു, കഴിക്കുന്നു. അവരെ കമോഡിലേക്ക്(ടോയ്‌ലറ്റ്) മാറ്റൽ , അവരെ കഴുകി അവരുടെ പാഡുകൾ മാറ്റുന്നു. മിക്കവാറും എല്ലാവരും കൂടുതൽ പരിഗണന ആവശ്യമുള്ള രോഗികളായിരുന്നു, വൈകല്യങ്ങൾ, വയോജനങ്ങൾ, ഡിമെൻഷ്യ ഉള്ള ആളുകൾ ഇവർക്ക് വളരെയധികം ശ്രദ്ധ ആവശ്യമുള്ളവർ ആയിരുന്നു.
'ഏത് കുടിയേറ്റ നഴ്‌സിനെയും അവർ ഉപേക്ഷിക്കുന്ന സ്ഥലമായി വാർഡ് മാറി' എന്ന് പുതുതായി വന്നവർ പരിതപിക്കുന്നു. രോഗികളുടെ 'ഡംപിംഗ് ഗ്രൗണ്ട്' ആയി മാറിയ ഒരു വാർഡിലേക്കാണ് തങ്ങളെ എത്തിച്ചതെന്ന് അവർ അവകാശപ്പെട്ടു, ചില സമയങ്ങളിൽ എല്ലാ നഴ്‌സും കുടിയേറ്റക്കാരും തദ്ദേശീയരായ മുതിർന്ന നഴ്‌സുമാരും ഇവിടെ ജോലി ചെയ്യാൻ വിസമ്മതിച്ചു. അയർലണ്ടിൽ ജോലിയിൽ ചേർന്നിട്ട് രണ്ടോ മൂന്നോ മാസങ്ങൾ മാത്രം ആയ ഈ നഴ്സുമാർ അയർലണ്ടിൽ പഠിച്ച് കൊണ്ടിരിക്കുന്ന കുട്ടി നഴ്സുമാരെ ട്രെയിൻ ചെയ്യുന്നു. ഇന്ത്യയിൽ നിന്നും നഴ്സിംഗ് ഹോമിൽ നിന്നുമുള്ള ഈ അനുഭവം, ആശുപത്രി വാർഡിൽ നിന്ന് വ്യത്യസ്തമായ ലോകമാണെന്ന് ഇവർ പറയുന്നു.
അയർലണ്ടിൽ പിന്തുടരുന്ന സാധാരണ രീതികൾ അനുസരിച്ച് ആശുപത്രികൾ, പ്രാരംഭ ഘട്ടങ്ങളിൽ അവരെ പിന്തുണയ്ക്കാൻ ഇൻകമിംഗ് സ്റ്റാഫ് അല്ലെങ്കിൽ ഒരു 'ബഡി' സമ്പ്രദായത്തിലൂടെ കടന്നു പോകുന്നു. സിസ്റ്റത്തിൽ പുതുതായി വരുന്ന ഏതൊരു നഴ്‌സും ഒരു പ്രാരംഭ ഓറിയൻ്റേഷനിലൂടെ കടന്നുപോകേണ്ടതുണ്ട്, അതിനപ്പുറമാണ് പ്രിസെപ്റ്റർഷിപ്പ് എന്നും തുടർച്ചയായി വിളിക്കപ്പെടുന്ന ട്രെയിനി പ്രക്രിയ, അതായത് പ്രൊഫഷണൽ വികസന പരിപാടികൾ. ഇതൊന്നും ഇല്ലാതെ ശരിയായ പിന്തുണ ലഭിക്കാത്തതിൻ്റെ ഫലമായി ചികിത്സയിൽ പിഴവുകൾ സംഭവിച്ചതായി അവർ ആരോപിക്കുന്നു. അവയ്ക്കുള്ള ഉത്തരം കണ്ടെത്താൻ ചിലർ ഒരു വർഷം ചെലവഴിച്ചു.
അടിമത്തം മൂലം ആദ്യമായി പരാതിപ്പെടുവാൻ ചങ്കുറ്റം കാണിച്ചവരുടെ കൂടെ കൂടാൻ ആളില്ലാത്തത് പിന്നീട് കൂടുതൽ മാനേജ്‌മന്റ് പീഡനങ്ങൾക്ക് വഴിതെളിച്ചു. INMO എന്ന നേഴ്സ് യൂണിയനുമായി പരാതിപ്പെടാൻ മുൻപിൽ ഉണ്ടായിരുന്നവർക്ക് കിട്ടിയത് മുട്ടൻ പണി. അവരുടെ പരാതി ചോർത്തി മാനേജ്മെന്റിന് കൊടുത്തു. അവരുടെ പരാതിയിൽ മുൻപിൽ നിന്ന ഇന്ത്യൻ നേഴ്‌സുമാരുടെ കാര്യക്ഷമത അളക്കാൻ കാർഡിയാക് റെസ്പോൺസ് എന്ന സിമുലേഷൻ ഡ്രിൽ അവതരിപ്പിച്ചു, പുതുതായി വന്നവരെ കളിയാക്കുകയാണ് മാനേജ്‌മന്റ് ചെയ്തത്. പരാതിയ്ക്ക് മുൻപിൽ നിന്ന ഇന്ത്യൻ നേഴ്സ് ഉള്ള ദിവസം അഭിഷേക് (യഥാർത്ഥ പേരല്ല) അദ്ദേഹത്തെ ഇൻചാർജ് ആക്കി ഈ സിമുലേഷൻ ഡ്രിൽ നടത്തുകയും ഹോസ്പിറ്റൽ മതിയായ ട്രെയിനിങ് നൽകാത്ത പുതിയ മറ്റു നേഴ്സുമാരുടെ വെപ്രാളംകണ്ടു മാനേജ്‌മന്റ് ആർത്തു ചിരിക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ പരാതിയുമായി മുന്നോട്ടുപോയ ഒരു ഇന്ത്യൻ നേഴ്സിനോട് രോഗിയുടെയും ഫാമിലിയുടെയും മുന്നിൽ വാർഡിൽ വച്ച് നിന്നെക്കാൾ ഭേദം അയർലണ്ടിലെ ഫുഡ് ഷോപ്പ് സൂപ്പർമാക് വർക്കർ ആണെന്ന് അധിക്ഷേപിക്കുകയും നിന്റെ പിൻ നമ്പർ കളയുമെന്ന് ആക്രോശിക്കുകയും ചെയ്‌തു.
ആശങ്കകൾ, മൂലം അവരിൽ ചിലർ സ്ട്രെസ് ലീവിലാണ്, സ്ട്രെസ് ലീവ് എടുക്കുവാൻ ഡോക്റ്ററുടെ അടുത്തെത്തിയ നേഴ്സിനോട് ജോലി പറ്റുമെങ്കിൽ ഒഴിവാക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. 2 ആഴ്ചയോളം ഡോക്ടർ കൊടുത്ത സിക്ക് ലീവ് ഹോസ്പിറ്റൽ 2 ദിവസമാക്കി എന്നും ഇവർ പരാതി പറയുന്നു. ഇതിനെ തുടർന്ന് അഡാപ്റ്റേഷൻ കഴിഞ്ഞവർക്ക് ജോലിയ്ക്ക് കയറാൻ ലെറ്റർ കൊടുക്കാതെയും പിൻ നമ്പർ കിട്ടേണ്ടവർക്ക് പേപ്പറുകൾ വൈകിപ്പിക്കുന്നെന്നും പരാതിക്കാർ പറയുന്നു. കൂടാതെ ഇതിൽ തന്നെ പരാതിക്കാർക്കിടയിൽ പലർക്കും ഭിന്ന സ്വരമെന്നതും പരാതികളുടെ മൂർച്ച കുറിച്ചതായി ആക്ഷേപമുണ്ട്. ചിലർ സഹികെട്ട് നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഇപ്പോൾ പരാതിക്കാർ കൂടുതൽ നടപടികളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.