തിരുവനന്തപുരം: തൃശൂരില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിന് പിന്നാലെ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ച തലസ്ഥാനത്തേക്കും.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജില്‍ സ്ഥാപിച്ച കെഎസ്‌യുവിന്‍റെ കൊടിമരവും തോരണങ്ങളും എസ്‌എഫ്‌ഐ പ്രവർത്തകർ തകർത്തെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കെഎസ്‌യു യൂണിറ്റ് ക്യാംപസില്‍ സ്ഥാപിച്ച കൊടിമരമാണ് തകർത്തിരിക്കുന്നത്.കെഎസ്‌യു പ്രവർത്തകർ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും എസ്‌എഫ്‌ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞതായും കെഎസ്‌യു ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു.
തൃശൂർ കേരളവർമ്മ കോളെജില്‍ കെഎസ്‌യുവിന്‍റെ കൊടി തോരണങ്ങള്‍ എസ്‌എഫ്‌ഐ കൂട്ടിയിട്ട് കത്തിച്ചിരുന്നു. കെഎസ്‌യുവിനെതിരെ പ്രകോപന പ്രസംഗം നടത്തിയതിന് ശേഷമാണ് കൊടി തോരണങ്ങള്‍ കത്തിച്ചത്. കേരളവർമ്മയില്‍ ഇനി കെഎസ്‌യു ഇല്ലെന്നും പ്രസംഗത്തില്‍ എസ്‌എഫ്‌ഐ പറഞ്ഞു.
പിന്നാലെയാണ് തലസ്ഥാനത്തും കൊടിമരം തകർത്തിരിക്കുന്നത്. അതേസമയം, മാർ ഇവാനിയോസ് ക്യാംപസില്‍ എസ്‌എഫ്‌ഐയുടെ ഭാഗത്ത് നിന്നും യാതൊരുവിധ അതിക്രമങ്ങളും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികളായ വിദ്യാർഥികള്‍ പറയുന്നു.അതേസമയം, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഡി സോണ്‍ കലോത്സവ നഗരിയില്‍ എസ്‌എഫ്‌ഐ നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കെഎസ്‌യു നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചു.
തൃശൂർ മാള ഹോളി ഗ്രേസില്‍ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോണ്‍ കലോത്സവത്തിനായി വിവിധ ക്യാമ്പസുകളില്‍ നിന്ന് എത്തിയിട്ടുള്ള വിദ്യാർത്ഥികളെ കെഎസ്‌യു -എംഎസ്‌എഫ് സംഘവും സംഘാടകരും ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കേരളവർമ്മ കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മത്സരാർത്ഥികളും ഉള്‍പ്പെടെ നിരവധി വിദ്യാർത്ഥികള്‍ക്ക് ഗുരുതരമായ പരിക്കേറ്റു ചികിത്സയില്‍ തുടരുകയാണ്.
"കലോത്സവവേദികള്‍ കലാപഭൂമിയാക്കി സർഗാത്മക പ്രവർത്തനങ്ങളെ ചോരയില്‍ മുക്കുകയാണ് കെഎസ്‌യു. അക്രമം തുടർന്നാല്‍ വിദ്യാർഥികളെ സംരക്ഷിക്കാൻ യുവജനങ്ങള്‍ രംഗത്തിറങ്ങും. കെഎസ്‌യു തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുകയാണ്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധിക്കുകയാണ്." ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.