തിരുവനന്ദപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽആദ്യമായി പങ്കെടുത്തഋതുനന്ദയ്ക്ക് എ ഗ്രേഡ് ലഭിച്ചു.
എച്ച്.എസ് വിഭാഗംനാടോടിനൃത്തത്തിലാണ്ന നാല് ക്ലസ്റ്ററുകളിലായി ജില്ലാ കലോത്സവങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിനാല് കലാപ്രതിഭകൾക്കൊപ്പം മത്സരിച്ച് ഋതുനന്ദ എ ഗ്രേഡ് നേടിയെടുത്തത്.വിവിധ കലോത്സവങ്ങളിൽ മോണോ ആക്ട്, കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് പ്രതിഭ തെളിയിച്ച ഈ കലാകാരിഎടപ്പാൾ മോഡേൺ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആലങ്കോട് എന്ന കൊച്ചുഗ്രാമത്തെസ്വന്തം പ്രതിഭ കൊണ്ട് അടയാളപ്പെടുത്തിയ ഋതുനന്ദ സുമേഷ് വട്ടക്കുളത്തിൻ്റെ ശിക്ഷണത്തിലാണ് നാടോടിനൃത്തം പഠിച്ചത്.
ആലങ്കോട് തെക്കേതിൽ ധന്യമണികണ്ഠൻ്റെയും ബി.മണികണ്ഠൻ്റെയും മകളാണ് കുമാരി ഋതുനന്ദ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.