തിരുവനന്തപുരം: അർജുന അവാർഡ് ലഭിച്ചതില്‍ അഭിമാനമെന്ന് മലയാളി നീന്തല്‍ താരം സജന് പ്രകാശ്
അർജുന അവാർഡ് നേട്ടം അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ സജൻ അമ്മ തന്റെ കൂടെ ഉള്ളതുകൊണ്ടാണ് തനിക്ക് മുന്നേറാനായതെന്നും കൂട്ടിച്ചേർത്തു.സംസ്ഥാനത്തെ കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കണമെന്നും സജൻ ആവശ്യപ്പെട്ടു. കായിക ഇനങ്ങള്‍ ദിനചര്യയില്‍ എത്തിയാലേ കാര്യങ്ങള്‍ മാറൂ. മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ മുന്നേറാൻ സാധിക്കുകയുള്ളൂ.
വരും മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സജൻ പ്രകാശ് വിശദമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.