തിരുവനന്തപുരം: ആര്യനാട് ചേരപ്പള്ളി സ്വദേശിയായ ബീനയെ വയസ് 45 തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച സഹോദരനെ ആര്യനാട് പോലീസ് അറസ്റ്റ്ചെയ്തു.
10.01.2025 വൈകുന്നേരം 05.00 മണിയോടുകൂടി ആര്യനാട് വില്ലേജിൽചേരപ്പള്ളി വലിയമല തടത്തരികത്ത് വീട്ടിൽ ദാമോധരൻ മകൻ സന്തോഷ്കുമാർ 42, എന്നയാൾ അമ്മയെ ചേരപ്പള്ളിയിലുള്ള വീട്ടിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത് തടഞ്ഞ സഹോദരിയായ ബീനയെ തടികക്ഷണം കൊണ്ട് തലയ്ക്കടിച്ച് മൃഗീയമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തി പരിക്കേറ്റ് രക്തം വാർന്നു കിടന്ന ബീനയെ ആംബുലൻസിൽ ആശുപത്രിയിൽ അയച്ചു.കൃത്യം നടത്തിയ അക്രമാസക്തനായ പ്രതിയെ ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് അജീഷ്, സബ് ഇൻസ്പെക്ടർ കെ വേണു .,എ.എസ്സ്.ഐ ഷാഫി, സി പി ഒ ഷിബു എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു.
തുടർന്ന് അന്വേഷണത്തിനു ശേഷം നെടുമങ്ങാട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ ബഹു കോടതി റിമാൻറ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.