വിശ്വാസമില്ലെങ്കില്‍ എന്തിന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു?; മന്ത്രി വി.എൻ. വാസവനെതിരെ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയില്‍ മകര വിളക്ക് ദിനത്തില്‍ അയ്യപ്പന് മുന്നില്‍ ദേവസ്വം മന്ത്രി കൈ കൂപ്പാതെ നിന്നതിനെതിരെയാണ് സുരേന്ദ്രന്‍റെ വിമർശനം.

ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. അയ്യപ്പനുമുന്നില്‍ ഒന്നു കൈകൂപ്പാൻ പോലും തയാറാവാത്ത വാസവൻ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

മന്ത്രി വി.എൻ. വാസവൻ അയ്യപ്പഭക്തരെ അപമാനിച്ചെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഭക്തരെ ബുദ്ധിമുട്ടിച്ചുകൊണ്ട് സന്നിധാനത്തിന് മുന്നില്‍ നിന്നതിനെ ധിക്കാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു.

ഒരു വിശ്വാസവുമില്ലെങ്കില്‍ പിന്നെയെന്തിന് ഉടുത്തൊരുങ്ങിച്ചെന്ന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നും ആ വകുപ്പ് കടന്നപ്പള്ളിക്കോ ഗണേഷ് കുമാറിനോ നല്‍കിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മിസ്റ്റർ വാസവൻ മന്ത്രീ, അയ്യപ്പനുമുന്നില്‍ ഒന്നു കൈകൂപ്പാൻ പോലും തയ്യാറാവാത്ത താങ്കള്‍ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ല. കോടിക്കണക്കിന് അയ്യപ്പഭക്തരെയാണ് താങ്കള്‍ അപമാനിച്ചിരിക്കുന്നത്

ദിവസങ്ങള്‍ നീണ്ട വ്രതാനുഷ്ഠാനത്തിനു ശേഷം ലക്ഷക്കണക്കിന് അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കാൻ ശബരിമലയില്‍ തടിച്ചു കൂടിയപ്പോള്‍ നിങ്ങള്‍ ഒരു മണിക്കൂറിലേറെ അവരെ ബുദ്ധിമുട്ടിച്ചുകൊണ്ട് സന്നിധാനത്തിന് മുന്നില്‍ നിന്നതിനെ ധിക്കാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

താങ്കളുടെ ശ്രദ്ധ ഭക്തരുടെ ദർശന സൗകര്യത്തെപ്പറ്റിയോ അമ്പലത്തിലെ ചടങ്ങുകളെപ്പറ്റിയോ ആയിരുന്നില്ല എന്ന് ആ നില്‍പ്പ് കണ്ട കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലും മനസ്സിലാകും. ഒരു വിശ്വാസവുമില്ലെങ്കില്‍ പിന്നെയെന്തിന് ഉടുത്തൊരുങ്ങിച്ചെന്ന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്? ആ വകുപ്പ് വല്ല കടന്നപ്പള്ളിക്കോ ഗണേഷ്കുമാറിനോ നല്‍കിക്കൂടെ?

തത്വമസി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !