നിയമസഭ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം പുസ്തകോത്സവത്തിന് ഇന്ന് കുട്ടികള്‍ക്കായി പ്രത്യേക പരിപാടികള്‍,

തിരുവനന്തപുരം: കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ എം. മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിക്കും. സ്പീക്കർ എ.എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കും. കർണാടക സ്പീക്കർ യു.ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവദത്ത് പട്നായിക്ക് പ്രകാശനം ചെയ്യും.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,മന്ത്രിമാരായ വി. ശിവൻകുട്ടി,സജി ചെറിയാൻ,ജി.ആർ അനില്‍,പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി,ജില്ലാ കളക്ടർ അനുകുമാരി,നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ എന്നിവർ പ്രസംഗിക്കും. 13ന് വൈകിട്ട് 3.30ന് സമാപന ചടങ്ങ് നടൻ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടൻ ഇന്ദ്രൻസിനെ ആദരിക്കും. ശ്രീലങ്കൻ സാഹിത്യകാരി വി.വി പദ്മസീലി മുഖ്യാതിഥിയാകും.

വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം,കല,സാഹിത്യം,സിനിമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. 250 സ്റ്റാളുകളിലായി 166ലധികം ദേശീയ അന്തർദേശീയ പ്രസാധകർ അണിനിരക്കും. 313 പുസ്തകപ്രകാശനങ്ങള്‍ക്കും 56 പുസ്തക ചർച്ചകള്‍ക്കും വേദിയൊരുങ്ങും. പാനല്‍ ചർച്ചകള്‍,ഡയലോഗ്,ടാക്ക്,മീറ്റ് ദ ഓതർ,സ്മൃതിസന്ധ്യ,കവിയരങ്ങ്,കഥാപ്രസംഗം,കവിയും കവിതയും,കഥയരങ്ങ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ നടക്കും.

കുട്ടികള്‍ക്കായി ഒരുക്കുന്ന സ്റ്റുഡന്റ്സ് കോർണറില്‍ വിദ്യാർത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. കുട്ടികള്‍ക്കായി സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിക്കും. വിദ്യാർത്ഥികള്‍ക്ക് നിയമസഭാ ഹാള്‍,മ്യൂസിയങ്ങള്‍,മൃഗശാല എന്നിവ സന്ദർശിക്കാനുള്ള പാക്കേജും കെ.എസ്.ആർ.ടി.സിയുടെ ഡബിള്‍ ഡെക്കർ ബസില്‍ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.

ദിവസവും വൈകിട്ട് 7 മുതല്‍ മെഗാഷോയുമുണ്ട്. പുസ്തകോത്സവ സ്റ്റാളുകളില്‍ നിന്ന് വാങ്ങുന്ന 100 രൂപയില്‍ കുറയാത്ത പർച്ചേസിന് സമ്മാന കൂപ്പണുമുണ്ട്. എല്ലാ ദിവസവും നറുക്കിട്ട് 20 വിജയികള്‍ക്ക് 500 രൂപയുടെ പുസ്തക കൂപ്പണ്‍ നല്‍കും. ‌7 വേദികളിലാണ് പരിപാടികള്‍ അരങ്ങേറുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !