തൃശൂർ: പീച്ചി ഡാം റിസർവോയറില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് ബാലാവകാശ കമ്മീഷൻ അവലോകന യോഗം നടത്തി.
അപകടം നടന്ന ഡാമിലെ സ്ഥലം കമ്മീഷൻ അംഗങ്ങളായ ജലജമോള്‍.റ്റി.സി, കെ.കെ. ഷാജു എന്നിവരടങ്ങിയ സംഘം സന്ദർശിക്കുകയും സുരക്ഷാ പ്രശ്നങ്ങള്‍ പരിശോധിക്കുകയും ചെയ്തു.ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരുമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ വിഷയങ്ങള്‍ ചർച്ച ചെയ്തു.
ഡാമില്‍ ഇത്തരം അപകടം ഭാവിയില്‍ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകള്‍ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നല്‍കുമെന്ന് കമ്മീഷൻ അറിയിച്ചു. തൃശ്ശൂർ ചില്‍ഡ്രൻസ് ഹോമിലെ അന്തേവാസിയായ കുട്ടി കൊല്ലപ്പെടാനുണ്ടായ സാഹചര്യവും കമ്മീഷൻ നേരിട്ട് പരിശോധിച്ചു. എറിൻ (16), അലീന (16), ആൻ ഗ്രേയ്സ് (16) എന്നിവരാണ് മരിച്ചത്.സുഹൃത്തിന്‍റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികളാണ് ഡാം റിസര്‍വോയറില്‍ അകടപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു പെരുന്നാള്‍ സന്തോഷത്തിലായിരുന്ന ഒരു നാടിനെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ സംഭവം നടന്നത്.അപകടത്തില്‍പ്പെട്ട കുട്ടികളെല്ലാം തൃശൂർ സെന്റ് ക്ലയേഴ്സ് കോണ്‍വന്‍റ് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്.
പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് 13-ാം തിയ്യതി ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികള്‍. ഡാമിലെ ജലസംഭരണി കാണാൻ ഹിമയുടെ സഹോദരി ഉള്‍പ്പടെ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്.
പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാല്‍വഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതില്‍ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.