തൃശ്ശൂർ : മാളയില്‍ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ കെഎസ് യു-എസ്‌എഫ്‌ഐ പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി.
കലോത്സവം തടസ്സപ്പെട്ടു. കെഎസ് യു ജില്ലാ അധ്യക്ഷൻ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കിയെന്നാണ് എസ് എഫ് ഐ ആരോപണം. എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ് യുവും ആരോപിച്ചു. സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവച്ചു. മാള ഹോളി ഗ്രേസ് കോളജിലാണ് ഇത്തവണ ഡിസോണ്‍ കലോത്സവം നടക്കുന്നത്.കെഎസ് യു-എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, വളഞ്ഞിട്ട് തല്ലി; കാലിക്കറ്റ് സര്‍വ്വകലാശാല കലോത്സവം നിര്‍ത്തിവെച്ചു
0
ചൊവ്വാഴ്ച, ജനുവരി 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.