തൃശൂർ: യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽല്‍ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി എസ്‌എച്ച്‌ഒ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രണയത്തിലായിരുന്ന യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചിത്രം കാണിച്ചായിരുന്നു ഭീഷണി.ആദ്യം ഭയന്നെങ്കിലും പിന്നീട് യുവതി വീട്ടുകാരോട് കാര്യം പറയുകയുമായിരുന്നു. തുടര്‍ന്നാണ് സ്വർണ്ണം കവർന്നതായി പാവറട്ടി പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയതും പ്രതികളെ അറസ്റ്റ് ചെയ്തതും.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്‌ഐമാരായ വിനോദ്, സജീവ്, സി.പി.ഒ മാരായ വിനീത്, ജയകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.