ഗുണ്ടല്‍പേട്ട്: കേരള - കർണാടക അതിർത്തിയിലുള്ള ഗുണ്ടല്‍പേട്ടില്‍ പുലിക്ക് വച്ച കെണിയില്‍ മനുഷ്യൻ കുടുങ്ങി. ഗുണ്ടല്‍പേട്ടിലെ പദഗുരു ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.
ആടിനെ കെട്ടിയിട്ടിരുന്ന കൂട്ടിലേക്ക് തൊട്ടടുത്തുള്ള ഗ്രാമത്തില്‍ നിന്ന് വന്ന ഹനുമന്തയ്യ അറിയാതെ കയറിപ്പോവുകയായിരുന്നു. കെണിയുടെ വാതില്‍ അടഞ്ഞതോടെ ആറ് മണിക്കൂർ ഇയാള്‍ ഇതിനകത്ത് കുടുങ്ങി. പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ച സ്ഥലത്ത് പശുക്കളെ മേച്ച് വന്ന നാട്ടുകാരാണ് ഹനുമന്തയ്യ കൂട്ടില്‍ കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നാലെ ഉദ്യോഗസ്ഥർ എത്തി കെണി തുറന്ന് ഹനുമന്തയ്യയെ പുറത്തിറക്കി ഗ്രാമത്തിലെത്തിച്ചു.വല്ലാത്തൊരു കെണിയായിപ്പോയി: പുലിക്ക് വച്ച കെണിയില്‍ മനുഷ്യൻ കുടുങ്ങി, 6 മണിക്കൂര്‍ നേരം ആരും കണ്ടില്ല,
0
വെള്ളിയാഴ്ച, ജനുവരി 17, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.