അയർലണ്ടിലെ കാൻസർ ബാധിതനായ ഡ്രോഹെഡാ മലയാളി സാജൻ ആന്റണി (54) കേരളത്തിൽ അന്തരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി സാജൻ ഒരു വർഷം മുമ്പ് അയർലണ്ടിൽ ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ ജോലിയ്ക്കായ് അയർലണ്ടിൽ എത്തിയത്. തുടർന്ന് ക്യാൻസർ മൂലം വളരെ ഗുരുതര അവസ്ഥയിൽ NAAS ആശുപത്രിയിൽ ആയിരുന്നു.
ഒരു വർഷം മുമ്പാണ് ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ ജോലിയ്ക്കായ് സാജൻ അയർലണ്ടിൽ എത്തിയത്. ഭാര്യയും രണ്ടു കുട്ടികളും അമ്മയും നാട്ടിലായിരുന്നു. Paralyzed ആയ സാജനെ നാട്ടിൽ എത്തിക്കാൻ എയർ ആംബുലൻസ് സൗകര്യം ഉൾപ്പെടെ ഒരുക്കാൻ ഭാരിച്ച തുക ചിലവായിരുന്നു. നാട്ടിൽ എത്തി മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും ഒന്ന് കാണണം എന്ന് ആഗ്രഹിച്ച Paralyzed ആയ സാജന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ അയർലണ്ടിലെ മലയാളി സമൂഹം ഉൾപ്പെടെ പിന്തുണ നൽകിയതിനെ തുടർന്നാണ് എയർ ആംബുലൻസ് സൗകര്യത്തോടെ അദ്ദേഹത്തെ നാട്ടിൽ എത്തിച്ചത് .
തുടന്ന് ചികിത്സയിൽ കഴിയവേ ഇന്ന് ഉച്ചക്ക് 3 മണിക്കാണ് സാജൻ അന്തരിച്ചത്. ഭാര്യ: ട്രെസ്സാ സാജൻ , രണ്ടു മക്കൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.