'ഗൂഗിള്‍ പേ' സംവിധാനം സൗദിയിലും; ഈ വര്‍ഷം തന്നെ ആരംഭിക്കും,സെൻട്രല്‍ ബാങ്കും ഗൂഗിളും കരാറില്‍ ഒപ്പിട്ടു,

റിയാദ്: ഷോപ്പിങ്ങിനും മറ്റും പേയ്‌മെന്‍റ് നടത്തുന്നതിനുള്ള ലളിത മാർഗമായ 'ഗൂഗിള്‍ പേ' സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു.

ഇത് സംബന്ധിച്ച കരാറില്‍ സൗദി സെൻട്രല്‍ ബാങ്കും (സാമ) ഗൂഗിളും ഒപ്പുവെച്ചു. ദേശീയ പേയ്‌മെൻറ് സംവിധാനമായ 'mada' വഴി 2025ല്‍ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രല്‍ ബാങ്ക് വാർത്താക്കുറിപ്പില്‍ അറിയിച്ചു

സൗദി വിഷൻ 2030ന്‍റെ ഭാഗമായി രാജ്യത്തിെൻറ ഡിജിറ്റല്‍ പേയ്‌മെൻറ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രല്‍ ബാങ്കിെൻറ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിള്‍ പേ സൗദിയിലെത്തുന്നത്.

ഷോപ്പുകളിലും ആപ്പുകളിലും വെബിലും മറ്റുമുള്ള ക്രയവിക്രയത്തിന് നൂതനവും സുരക്ഷിതവുമായ പേയ്‌മെൻറ് രീതി ഗൂഗിള്‍ പേ പദ്ധതിയിലൂടെ ഉപയോക്താക്കള്‍ക്ക് നല്‍കാനാവും. ഗൂഗിള്‍ വാലറ്റില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ mada കാർഡുകള്‍ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും കഴിയും.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന നൂതന ഡിജിറ്റല്‍ പേയ്‌മെൻറ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ പണത്തെ ആശ്രയിക്കാത്ത ഒരു സമൂഹത്തിലേക്കുള്ള രാജ്യത്തിെൻറ പരിവർത്തനം സുഗമമാക്കുന്ന, ശക്തമായ ഡിജിറ്റല്‍ പേയ്‌മെൻറ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള സൗദി സെൻട്രല്‍ ബാങ്കിെൻറ പ്രതിബദ്ധത ഇത് അടിവരയിടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !