ചെങ്ങന്നൂരില്‍ കുഴല്‍പ്പണ വേട്ട, ട്രെയിനില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്നത് 32 ലക്ഷം രൂപ; ഒരാള്‍ പിടിയില്‍

പത്തനംതിട്ട: ചെങ്ങന്നൂരില്‍ കുഴല്‍പ്പണ വേട്ട. ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെത്തിയത്.

ട്രെയിനില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 32 ലക്ഷം രൂപ എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി പ്രശാന്ത് ശിവാജി എന്നയാളെ എക്സൈസ് പിടികൂടി. 

പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം എക്സൈസും ചെങ്ങന്നൂർ ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കണ്ടെടുത്ത പണവും പ്രതിയെയും തുടർ നടപടികള്‍ക്കായി കോട്ടയം റെയില്‍വേ പൊലീസിന് കൈമാറി.

തിരുവല്ല എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ കെ.രാജേന്ദ്രൻ, എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ എ.സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ മാത്യു ജോണ്‍,
സിവില്‍ എക്സൈസ് ഓഫീസർമാരായ അനുപ്രസാദ്, ഷാദിലി ബഷീർ, ദിലീപ് സെബാസ്റ്റ്യൻ, റിയാസ്, വനിത സിവില്‍ എക്സൈസ് ഓഫീസർ സുബ്ബലക്ഷ്മി, ചെങ്ങന്നൂർ ആർപിഎഫിലെ എഎസ്‌ഐ റോബി ചെറിയാൻ എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !