തളിപ്പറമ്പിൽ നിന്ന് മോഷ്ടിച്ച ക്രെയിനുമായി മോഷ്ടാക്കൾ പാലാ കൊല്ലപ്പള്ളിയിൽ പിടിയിൽ ,

പാലാ :രാമപുരം :സി സി ടി വി യുടെ കാര്യമൊന്നും അപ്പോൾ ഓർത്തില്ല .ക്രെയിൻ കിട്ടിയപ്പോൾ അടിച്ചു മാറ്റി പോന്നു.

ജില്ലകൾ കടന്നു കോട്ടയം ജില്ലയിലെത്തിയപ്പോൾ വളരെ സന്തോഷമായി അപ്പോൾ അതാ മുന്നിൽ പോലീസ്.കളി കാര്യമായി ഇപ്പോൾ യുവാക്കൾ ജയിലിലുമായി .
തളിപ്പറമ്പ് കുപ്പം എന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെയിന്‍ മോഷ്ടിച്ച രണ്ട് യുവാക്കളെയാണ്  രാമപുരം പോലീസ് പിടികൂടിയത് . പൊന്‍കുന്നം കിഴക്കേതില്‍ ബിബിന്‍ മാര്‍ട്ടിന്‍(24), മാര്‍ട്ടിന്‍ ജോസഫ്(24) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
രാമപുരം പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ഐങ്കൊമ്പില്‍ വച്ചാണ് മോഷ്ടിച്ചുകൊണ്ടുവന്ന ക്രെയിന്‍ അടക്കം പോലീസ് പിടികൂടുന്നത്.

ശനിയാഴ്ച്ച രാത്രി 11 നും ഞായറാഴ്ച്ച രാവിലെ 8.30 നും ഇടയിലാണ് ക്രെയിന്‍ മോഷണം പോയത്.

തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ നിന്നും രാമപുരം സ്റ്റേഷനിലേയ്ക്ക് വന്ന അറിയിപ്പിനെ തുടര്‍ന്ന് എസ്.എച്ച്.ഒ . അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ തളിപ്പറമ്പ് പോലീസിന് കൈമാറും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !