മുണ്ടുപാലം സെൻ്റ് തോമസ് കുരിശുപള്ളിയിൽ വി. സെബസ്ത്യാനോസിൻ്റെ തിരുനാൾ ജനുവരി 17 മുതൽ 26 വരെ.

പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ളാലം പഴയ പള്ളിയുടെ മുഖ്യ കുരിശുപളളിയായ മുണ്ടുപാലം സെൻ്റ് തോമസ് കുരിശുപള്ളിയിൽ ചരിത്ര പ്രസിദ്ധമായ  വി.സെബസ്ത്യാനോസിൻ്റെ തിരുനാൾ ജനുവരി   17 വെള്ളിയാഴ്ച മുതൽ 26 ഞായറാഴ്ച വരെ നടക്കും.

കേരളത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ആഘോഷമായ  തിരുനാൾ പ്രദക്ഷിണമാണ് തിരുനാളിൻ്റെ ഭാഗമായി 2 ദിവസങ്ങളിലായി നടക്കുക. 20 കിലോമീറ്റർ ദൂരമാണ് പ്രദക്ഷിണത്തിൻ്റെ  ദൈർഘ്യം.17 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ തിരുനാളിന് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ച് ആഘോഷമായ വി.കുർബാന അർപ്പിക്കും.
തുടർന്ന് എല്ലാ ദിവസവും  വൈകുന്നേരം 5 മണിക്ക് ആഘോഷമായ വി.കുർബ്ബാനയും സന്ദേശവും നൊവേനയും നടക്കും. 24ാംതീയതി വൈകുന്നേരം 7 മണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന *ഗാനമേള* നടക്കും.ഇരുപത്തി അഞ്ചാം തീയതി വൈകുന്നേരം 3.30 ളാലം പഴയ പള്ളിയിൽ വാദ്യമേളങ്ങൾ നടക്കും തുടർന്ന് ആഘോഷമായ വി.കുർബാനയും സന്ദേശവും നടക്കും

. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ളാലം പഴയ പള്ളിയിൽ നിന്നും ആരംഭിച്ച് സെൻ്റ് മേരീസ് കോൺവെൻ്റ്, മാർക്കറ്റ് ജംഗ്ഷൻ, അഡാർട്ട് ,കൊണ്ടാട്ട് കടവ്, മുണ്ടുപാലം ജംഗ്ഷൻ, തെരുവംകുന്ന്, നെല്ലിത്താനം, കരൂർ മുണ്ടുപാലം ലിങ്ക് റോഡ്‌ എന്നീ പന്തലുകളിലെ ലദീഞ്ഞുകൾക്ക് ശേഷം ന്യൂ ഫാം റോഡിലൂടെ മുണ്ടുപാലം കുരിശുപള്ളിയിൽ സമാപിക്കുന്നു.

പ്രധാന തിരുനാൾ ദിനമായ 26 ന് രാവിലെ 6.30 നും 10.30നും ആഘോഷമായ വി.കുർബ്ബാനയും ലദീഞ്ഞും നടക്കും. ഉച്ചക്കു 12 മണിക്ക്‌ കാർഷികവിഭവങ്ങളുടെ ലേലം ഉണ്ടായിരിക്കും.

വൈകുന്നേരം 4.30 ന് പള്ളിയിലെ വാദ്യമേളങ്ങൾക്ക് ശേഷം രണ്ടാമത്തെ ദിവസത്തെ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. കുരിശുപള്ളിയിൽ നിന്ന് ആരംഭിച്ച്‌ ഗുഡ്‌ഷെപ്പേർഡ് ,ബോയ്സ്‌ ടൗൺ ,കരുണാലയം ജംഗ്ഷൻ, അൽഫോൻസാ നഗർ, കോക്കാപ്പള്ളി, പൂതക്കുഴി, ഡേവിസ് നഗർ എന്നി സ്ഥലങ്ങളിലെ പന്തലുകളിലെ ലദീഞ്ഞു കൾക്ക് ശേഷം കുരിശുപള്ളിയിൽ സമാപിക്കുന്നു. അതിനു ശേഷം സമാപനാശീർവാദവും നടക്കും.

വിവിധ ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് വികാരി റവ.ഫാ ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി. റവ.ഫാ ജോസഫ് ആലഞ്ചേരിൽ, അസി.വികാരിമാരായ റവ.ഫാ.സ്കറിയാ മേ നാംപറമ്പിൽ, റവ.ഫാ.ആൻ്റണി നങ്ങാപറമ്പിൽ എന്നിവർ നേതൃത്വം നൽകും. 

പത്രസമ്മേളനത്തിൽ റവ.ഫാ.ജോസഫ് തടത്തിൽ, റവ.ഫാ ജോസഫ് ആലഞ്ചേരിൽ, കൺവീനർമാരായ ലിജോ ആനിത്തോട്ടം, ജോസുകുട്ടി പൂവേലിൽ, ഷൈജി പാവന, തോംസൺ കണ്ണംകുളം എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !