പാലക്കാട് : പാലക്കാട്ടെ ബിജെപിയില്‍ പൊട്ടിത്തെറി. യുവനേതാവിനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം
പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ അടക്കം ഒമ്പത് കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്നു. പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.
വിമത യോഗത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. 9 കൗണ്‍സിലര്‍മാര്‍ നാളെ ബിജെ പി സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കുമെന്നാണ് സൂചന.പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ചവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തെരഞ്ഞെടുത്തുവെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്. ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ തന്റെ ബിനാമിയെ തിരുകി കയറ്റുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇടഞ്ഞു നില്ക്കുന്ന ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസും ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.