പാലക്കാട്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപ്പെട്ട് ആറുപേർ മരിച്ചവരില്‍ മലയാളിയും. മരിച്ചവരില്‍ മൂന്നുപേർ സ്ത്രീകളാണ്.
പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിർമല (52) ആണ് മരിച്ചത്. നിർമലയും ബന്ധുക്കളുമടങ്ങിയ ആറംഘ സംഘം ചൊവ്വാഴ്‌ചയാണ് തിരുപ്പതി ക്ഷേത്രത്തിലേയ്ക്ക് പോയത്.തിക്കിലും തിലക്കിലുംപെട്ട് മരിച്ചവരില്‍ നിർമലയുമുണ്ടെന്ന വിവരം ബന്ധുക്കള്‍ വൈകിയാണ് അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ചുള്ള വൈകുണ്ഠദ്വാര ദർശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്ബില്‍ വൻ തിരക്കുണ്ടാവുകയായിരുന്നു. വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്. ആളുകള്‍ ഉന്തിത്തള്ളി കയറിയതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു. ടോക്കണ്‍ വിതരണത്തിനായി ഒമ്പതിടത്തായി 94 കൗണ്ടറുകളാണ് ഉണ്ടായിരുന്നത്.
ദേഹാസ്വാസ്ഥ്യമുണ്ടായ സ്‌ത്രീയെ പുറത്തെത്തിക്കാൻ ഗേറ്റ് തുറന്നതാണ് സംഘർഷത്തിന് കാരണമായതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാൻ ബി ആർ നായിഡു വ്യക്തമാക്കിയിരുന്നു. അപകടത്തില്‍ മരണപ്പെട്ട ആറുപേരില്‍ ഒരാളായ തമിഴ്‌നാട് സേലം സ്വദേശി മല്ലികയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ബൈരാഗി പട്ടിക പാർക്കിലെ ടോക്കണ്‍ കൗണ്ടറില്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കാനാണ് ഒരു ഗേറ്റ് തുറന്നത്. ഇതുകണ്ട ആളുകള്‍ ഇരച്ചുകയറിയതാണ് തിക്കിനും തിരക്കിനും കാരണമായത്.
തിരുപ്പതി ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ടിടിഡി ബോർഡ് അംഗമായ ഭാനു പ്രകാശ് റെഡ്ഡി പറഞ്ഞിരുന്നു. ഭക്തരോട് മാപ്പ് ചോദിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.