നേപ്പാളില്‍ വന്‍ ഭൂചലനം, 7.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം

നേപ്പാളില്‍ വന്‍ ഭൂചലനം, 7.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളില്‍ വന്‍ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു.

പുലര്‍ച്ചെ നേപ്പാളിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ തിബറ്റന്‍ അതിര്‍ത്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ലോബുച്ചെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
ഇതിന്റെ തുടര്‍ച്ചയായി ഡല്‍ഹി അടക്കമുള്ള ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നേപ്പാളില്‍ നാശനഷ്ടങ്ങള്‍ എന്തെങ്കിലും സംഭവിച്ചോ എന്ന കാര്യം വ്യക്തമായിട്ടില്ല. നേപ്പാളിൽ ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടാറുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !