മുബൈ: മുസ്ലിം ബ്രദർഹുഡ് സംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്തിയ 11 വ്യക്തികളെയും എട്ട് സ്ഥാപനങ്ങളെയും പ്രാദേശിക തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി
യു.എ.ഇ തീവ്രവാദ ബന്ധമുള്ള വ്യക്തികളുടെയും സംഘടനകളുടെയും പട്ടികയുടെ അംഗീകാരം സംബന്ധിച്ച് കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയം നമ്പർർ (1) 2025ല്‍ ആണ് ഇത് ഉള്‍പ്പെടുത്തിയത്. രാജ്യത്തെ അംഗീകൃത നിയമങ്ങള്‍ക്ക് അനുസൃതമായാണ് നടപടി സ്വീകരിച്ചത്.പ്രത്യക്ഷമായും പരോക്ഷമായും തീവ്രവാദത്തിനും അതിന്‍റെ അനുബന്ധ പ്രവർത്തനങ്ങള്‍ക്കുമായി ധനസഹായം നല്‍കുന്ന ശൃംഖലകളെ കണ്ടെത്താനും തകർക്കാനുമുള്ള യു.എ.ഇയുടെ പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സംയുക്ത ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
യൂസുഫ് ഹസൻ അഹമ്മദ് അല്‍ മുല്ല, സഈദ് ഖാദിം അഹമ്മദ് ബിൻ തൂഖ് അല്‍ മർറി, ഇബ്രാഹിം അഹമ്മദ് ഇബ്രാഹിം അലി അല്‍ ഹമ്മാദി, ഇല്‍ഹാം അബ്ദുല്ല അഹമ്മദ് അല്‍ ഹാഷിമി, ജാസിം റാശിദ് ഖല്‍ഫാൻ റാഷിദ് അല്‍ ശംസി, ഖാലിദ് ഉബൈദ് യൂസുഫ് ബൗതബ അല്‍ സആബി, അബ്ദുറഹ്മാൻ ഹസൻ മുനിഫ് അബ്ദുല്ല ഹസൻ അല്‍ ജാബ്രി, ഹുമൈദ് അബ്ദുല്ല
അബ്ദുറഹ്മാൻ അല്‍ ജർമാൻ അല്‍ നുഐമി, അബ്ദുറഹ്മാൻ ഉമർ സാലിം ബജ്ബിർ അല്‍ ഹദ്റമി, അലി ഹസൻ അലി ഹുസൈൻ അല്‍ ഹമ്മാദി, മുഹമ്മദ് അലി ഹസൻ അലി അല്‍ ഹമ്മാദി എന്നിവരാണ് പട്ടികയിലെ വ്യക്തികള്‍. യു.കെ ആസ്ഥാനമായ എട്ട് സ്ഥാപനങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.