മുംബൈ: മുംബൈയില്‍ പുതുവത്സരാഘോഷത്തിനിടെ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
കാമോഠെയിലെ ഫ്ലാറ്റില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഗീത ഭൂഷണ്‍ (70), മകൻ ജിതേന്ദ്ര (45) എന്നിവരെയാണ് ബുധനാഴ്ച കാമോഠെ സെക്ടർ 6-ലെ അപ്പാർട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ജിതേന്ദ്രയുടെ പരിചയക്കാരായ സൻജ്യോത് മൻഗേഷ്, ശുഭം നാരായണി എന്നിവരാണ് പിടിയിലായത്. ഇരുവർക്കും 19 വയസാണ് പ്രായം.മൻഗേഷിനേയും ശുഭത്തേയും ജിതേന്ദ്ര ന്യൂയർ ആഘോഷിക്കാനായി തന്‍റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ രാത്രി മദ്യലഹരിയില്‍ ജിതേന്ദ്ര ഇവരോട് ലൈംഗികാതിക്രമണം നടത്തി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ജിതേന്ദ്ര മോശമായി പെരുമാറിയതോടെ പ്രകോപിതരായ യുവാക്കള്‍ എക്സ്റ്റൻഷൻ ബോർഡിന്റെ കേബിള്‍ ഉപയോഗിച്ച് ഇയാളുതെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജിതേന്ദ്ര കൊല്ലപ്പെട്ടതോടെ തെളിവ് നശിപ്പിക്കാനാണ് സൻജ്യോതും ശുഭവും അമ്മയേയും കൊലപ്പെടുത്തിയത്. പിന്നാലെ വീട്ടിലുണ്ടായിരുന്ന ലാപ്ടോപ്പും, ആഭരണങ്ങളും, മൊബൈല്‍ ഫോണുകളും, ജിതേന്ദ്രയുടെ പഴ്സും കവർന്ന ശേഷം ഫ്ലാറ്റില്‍ നിന്നും മുങ്ങി. പിറ്റേന്ന് രാവിലെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പലതവണ വിളിച്ചിട്ടും ജിതേന്ദ്രയും അമ്മയും വാതില്‍ തുറന്നില്ല, ഫോണിലും കിട്ടിയില്ല.
തുടർന്ന് ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയപ്പോഴാണ് കിടപ്പുമുറികളില്‍ ജിതേന്ദ്രയേയും അമ്മയേയും മരിച്ച നിലയില്‍ കണ്ടത്. വാതില്‍ തുറന്നപ്പോള്‍ പാചകവാതകം പടർന്ന നിലയിലായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സൻജ്യോതും ശുഭവും രാത്രി ഫ്ലാറ്റില്‍ വന്ന് പോയതായി പൊലീസ് കണ്ടെത്തി. പിന്നാലെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.