മുംബൈ: കുത്തേറ്റ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന് സെയ്ഫ് അലി ഖാന് ആശുപത്രി വിട്ടു. ലീലാവതി ആശുപത്രിയില്‍ നിന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നത്.
ബംഗ്ലാദേശ് പൗരനായ ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് റോഹില്ല അമിന്‍ ഫക്കീര്‍ ആണ് വീട്ടില്‍ അതിക്രമിച്ച് കയറുകയും കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.ജനുവരി 16നായിരുന്നു ആക്രമണം. ഒന്നിലധികം തവണ താരത്തിന് കുത്തേറ്റു. നട്ടെല്ലിനും കഴുത്തിനുമാണ് കുത്തേറ്റത്. നട്ടെല്ലില്‍ കുടുങ്ങിയ കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ജനുവരി 17ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേയ്്ക്ക് മാറ്റിയിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ അതിക്രമിച്ചു കടന്നയാള്‍ സെയ്ഫിനെ ആക്രമിച്ച് ഗുരുതര പരിക്കേല്പിച്ചത്. നടന്റെ മുംബൈയിലെ ബാന്ദ്രാ വെസ്റ്റിലെ വസതിയിലായിരുന്നു സംഭവം. ആറ് കുത്തേറ്റ സെയ്ഫ് നിലവില്‍ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് ചികിത്സയിലുണ്ടായിരുന്നത്. സെയ്ഫിനെ ആക്രമിച്ച ബംഗ്ലാദേശി പൗരനായ പ്രതി അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്. ബിജോയ് ദാസ് എന്ന കള്ളപ്പേരില്‍ ആയിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്.ഇന്ത്യയില്‍ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന കാര്യത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.