ഇംഫാല്‍: സർക്കാർ ജീവനക്കാർക്ക് പുതുവത്സര സമ്മാനവുമായി മണിപ്പൂർ സർക്കാർ. ക്ഷാമബത്തയില്‍ 7 ശതമാനം വർദ്ധനവാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് പ്രഖ്യാപിച്ചത്.
'2025 ജനുവരി മുതല്‍ മണിപ്പൂരിലെ സർക്കാർ ജീവനക്കാരുടെ ഡിയർനെസ് അലവൻസ് 39 ശതമാനമായിരിക്കും. വർദ്ധനവിന് മുൻപ് ഇത് 32 ശതമാനമായിരുന്നു. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്ക് ഗുണകരമാകുന്ന തീരുമാനമാണിത്. മണിപ്പൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.ഇതുകൂടാതെ സംസ്ഥാനത്തെ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതിയെക്കുറിച്ചും മുഖ്യമന്ത്രി ബിരേൻ സിംഗ് പങ്കുവച്ചു. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പിനികളുടെ ക്യാബിൻ ക്രൂ നിയമനങ്ങളിലേക്ക് അപേക്ഷിക്കാൻ യുവാക്കളെ സജ്ജമാക്കുന്നതിനായി 500 പേർക്ക് ഡല്‍ഹിയില്‍ നൈപുണ്യ പരിശീലനം നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
വിനോദസഞ്ചാര വകുപ്പാണ് ഇതിനായി ഫണ്ട് നല്‍കുക. മണിപ്പൂരില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നടന്ന സംഘർഷങ്ങളുടെ ഭാഗമായി കുടിയിറക്കപ്പെടുകയും പലായനം ചെയ്യപ്പെടേണ്ടി വരികയും ചെയ്ത കുടുംബങ്ങളിലെ യുവാക്കള്‍ക്കാണ് നൈപുണ്യ പരിശീലനത്തിന് മുൻഗണന ലഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.