കല്ലൂർ മകരോത്സവം ചൊവ്വാഴ്ച കൊടിയേറും

മലപ്പുറം ജില്ലയിലെ കല്ലൂർ ശ്രീ താമറ്റൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മകരവേല മഹോത്സവം ജനുവരി 24-ന്, വെള്ളിയാഴ്ച ആഘോഷിക്കും

ഉത്സവത്തിന്റെ ഔപചാരിക തുടക്കം ജനുവരി 21-ന് ചൊവ്വാഴ്ച കൊടിയേറ്റത്തോടെ ആരംഭിക്കും.

ഉത്സവക്രമങ്ങൾ

ജനുവരി 22:

രാത്രി കല്ലൂർ നാദബ്രഹ്മം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും നൃത്ത പരിപാടികളും അരങ്ങേറും.

ജനുവരി 23:

രാവിലെ 10 മണിക്ക്, പുതിയ നടപ്പന്തൽ, പ്രദക്ഷിണ വഴി, തിരുമുറ്റം എന്നിവയുടെ സമർപ്പണം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു നിർവഹിക്കും. രാത്രി 7 മണിക്ക്, വാദ്യ  പ്രേമികളെ ആവേശത്തിൽ ആഴ്ത്തുന്ന  പാണ്ടിമേളം ശുകപുരം ദിലീപും സംഘവും അവതരിപ്പിക്കും.   

ജനുവരി 24 (മഹോത്സവ ദിവസം)

ഉച്ചതിരിഞ്ഞ് 3 മണിക്ക് ഗജവീരൻ്റെ അകമ്പടിയോടെ അന്തിമഹാകാളൻ കാവ് ക്ഷേത്രത്തിൽ നിന്നും പൂര എഴുന്നെള്ളിപ്പ് ആരംഭിക്കും. വിവിധ കമ്മിറ്റികളുടെ ആഘോഷപരിപാടികളും ദീപപ്രഭകളോടെയുള്ള എഴുന്നെള്ളിപ്പും തുടർന്ന് അതെ ദിവസം  രാത്രി കാലിക്കറ്റ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയോടെ മകരവേലക്ക് സമാപനമാകും.

ക്ഷേത്ര ഭാരവാഹികൾ ഉത്സവത്തോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും ഭക്തജനങ്ങൾക്കായുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതായും ക്ഷേത്രാധികൃതർ അറിയിച്ചു.
ഉത്സവത്തിന് സാംസ്കാരികവും ആത്മീയവുമായ  മഹത്വം പ്രദാനം ചെയ്യുന്നതിനായി എല്ലാ നാട്ടുകാരും  ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വിശ്വാസം പ്രകടിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !