പെൻഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

തിരൂർ: പെൻഷൻക്കാരും സമൂഹത്തെ നിലനിര്‍ത്തുന്നതിന് മാത്രമല്ല, വളരുന്ന തലമുറയെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള ബാധ്യതയും വഹിക്കണമെന്ന് പെൻഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട്  ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദർശൻ പറഞ്ഞു

കേരളത്തിലെ ഇടതുപക്ഷം പണക്കൊഴുപ്പിൻ്റെയും ചതിയുടെയും വഞ്ചനയുടെയും പ്രത്യയശാസ്ത്രം  വളർത്തുന്നവരായിരിക്കുന്നു. നമ്മുടെ പ്രത്യയശാസ്ത്രം സനാതന ധർമ്മത്തിലധിഷ്ഠിതമാണെന്നും, അതിലൂടെ യുവാക്കളെ രാഷ്ട്ര നിർമ്മിതിക്ക് പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു..

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ നടന്ന സംസ്ഥാന സമിതി യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദൻ അധ്യക്ഷനായി. ജന. സെക്രട്ടറി അഡ്വ. ജയഭാനു.പി വാർഷിക റിപ്പോർട്ടും ട്രഷറർ ജി. ഗോപകുമാർ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സി. സുരേഷ് കുമാർ സംഘടനാ പ്രമേയം അവതരിപ്പിച്ചപ്പോൾ എക്സിക്യുട്ടീവ് അംഗം സി.കെ. വിജയൻ അനുശോചന പ്രമേയവുമായി നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ആർ.പി. മഹാദേവകുമാർ, സെക്രട്ടറിമാരായ കെ.എൻ. വിനോദ്, ദിലീപ് കുമാർ പി എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.

പൊതുസമ്മേളനം ഇന്ന്

സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇന്ന് (28 ജനുവരി 2025, ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് തിരൂരിലെ കരുണ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിന്റെ ഉദ്ഘാടനം ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണൻ നിർവഹിക്കും.

പ്രസിഡന്റ് എം.കെ. സദാനന്ദൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. ജന. സെക്രട്ടറി അഡ്വ. പി. ജയഭാനു, സ്വാഗതസംഘം ചെയർമാൻ അഡ്വ. എൻ. അരവിന്ദൻ, എൻജിഒ സംഘം സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.വി. ദിനേശൻ, ഫെറ്റോ ജില്ലാ പ്രസിഡന്റ് എ.വി. ഹരീഷ്, സ്വാഗതസംഘം ജനറൽ കൺവീനർ എ.പി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.പൊതുസമ്മേളനത്തിന് തുടർന്നും സാംസ്കാരിക സമ്മേളനം, പ്രതിനിധി സമ്മേളനം, സംഘടനാ ചർച്ച, സമാപന സമ്മേളനം എന്നിവ നടക്കും.

അനുശോചന പ്രമേയം

സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി. ബാലന്റെ നേതൃത്വത്തിൽ അനേകം പ്രമുഖരുടെ വിയോഗത്തിൽ അനുശോചന പ്രമേയം പാസാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ, തബലാ വിസ്മയകാരൻ സക്കീർ ഹുസൈൻ, പത്മഭൂഷൺ എം.ടി. വാസുദേവൻ നായർ, ഭാവഗായകൻ എം. ജയചന്ദ്രൻ, നടി കവിയൂർ പൊന്നമ്മ എന്നിവരോടൊപ്പം വയനാട് ദുരന്തത്തിൽ മരിച്ചവർ,

എസ്.എഫ്.ഐ ഗുണ്ടകളുടെ ക്രൂരപീഡനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി സയൻസ് കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ, സഹപാഠികളുടെ മാനസിക പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത അമ്മു സജീവ് എന്നിവരെ  സമ്മേളനത്തിൽ അനുസ്മരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !