എടപ്പാൾ: അണ്ണക്കമ്പാട് സ്വദേശിനിയും പ്രശസ്ത നർത്തകിയുമായ കലാമണ്ഡലം നയന നാരായണന് ഭാരത് സേവക് സമാജിന്റെ (BSS) ദേശീയ നൃത്ത അവാർഡ് ലഭിച്ചു.
1952-ൽ കേന്ദ്ര അസൂത്രണകമ്മീഷന്റെ ശുപാർശ പ്രകാരം പാർലമെന്റിന്റെ പൂർണ അംഗീകാരത്തോടെ സ്ഥാപിതമായ ഭാരത് സേവക് സമാജ്, നൃത്തരംഗത്ത് നയനയുടെ സമഗ്ര സംഭാവനകളെ അംഗീകരിച്ചാണ് പുരസ്കാരം നൽകിയത്.തിർുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജിന്റെ അഖിലേന്ത്യാ ചെയർമാൻ ബി. എസ്. ബാലചന്ദ്രനാണ് അവാർഡ് നയന നാരായണന് സമ്മാനിച്ചത്.
കേരള കലാമണ്ഡലത്തിൽ നിന്ന് മോഹിനിയാട്ടത്തിൽ ബിരുദം നേടിയ നയന, ഹൈദരാബാദ് സർവകലാശാലയിൽ നിന്നു കുച്ചിപ്പുടിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 2023-ലെ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടിയത് നയനയുടെ പ്രഗല്ഭതയുടെയും പ്രതിഭയുടെയും പ്രതീകമായി മാറി.നയന എടപ്പാളിലെ വള്ളത്തോൾ വിദ്യാപീഠത്തിൽ നൃത്ത അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. നർത്തനത്തെയും കലാ സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടപ്പാളിൽ "ക്ഷേത്ര സ്പേസ് ഫോർ ആർട്സ്" എന്ന സ്ഥാപനം നയന നടത്തുന്നുണ്ട് .
നയന, അണ്ണക്കമ്പാട് പാറപ്പുറത്തെ നാരായണന്റെയും അംഗനവാടി അധ്യാപിക ശ്രീജ നാരായണന്റെയും മകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.