പെരുമ്പടപ്പ് : ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പാലിയേറ്റീവ് ദിനാചാരണക്യാമ്പയിന്റെ ഭാഗമായി റൈറ്റ്സ് പാലിയേറ്റീവ് കെയർ & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ " പെരുമ്പടപ്പ് റൈറ്റ്‌സ് ഓഫിസിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നേതൃത്വം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ക്യാമ്പിൽ 60 പേർ രജിസ്റ്റർ ചെയ്യുകയും 46 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. അമല ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്ന ക്യാമ്പിൽ ബിഡികെ പൊന്നാനി താലൂക്ക് കോർഡിനേറ്റർമാരായ ജുനൈദ് നടുവട്ടം, അലി ചേക്കോട്, ജംഷീദ് പൊന്നാനി, അജി കോളലമ്പ്, അലിമോൻ പൂക്കരത്തറഎയ്ഞ്ചൽസ് വിംഗ് കോർഡിനേറ്റർമാരായ ആരിഫ, ദിവ്യ, റൈറ്റ്സ് പ്രസിഡന്റ് വി. ഹസ്സൻകുട്ടി, റൈറ്റ്സ് ജനറൽ സെക്രട്ടറി സി. ദിനേഷ് ഭാരവാഹികളായ സഗീർമാസ്റ്റർ, വി. വി ഷബീർ, ഷാജിത.എം, ദിൽഷാദ് ചെങ്ങനാത്ത്, ആസിഫ് പുക്കയിൽ, നിഹാൽ. ടി പി, ഷൗക്കത്ത്. സി. കെ വനിതാ വിങ് മെമ്പർമാരായ രാജി മോഹൻ, ഫാത്തിമ്മ ഫസ്‌ലി, സുബൈദ.സി. കെ, ഇന്ദിര. എം, റംല.കെ റൈറ്റ്സ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് ക്യാമ്പിനു നേതൃത്വം നൽകി.
ചടങ്ങിൽ തൃശ്ശൂർ അമല ഹോസ്പിറ്റലിലെ കാൻസർ രോഗികൾക്ക് കീമോ തെറാപ്പിക്ക് ശേഷമുള്ള കേശ ദാനത്തിന് വേണ്ടിയുള്ള വിഗ് തയ്യാറാക്കുവാൻ വിദ്യാർത്ഥികൾ ഹെയർ ഡോനേറ്റ് ചെയ്തു. റയീസ ഷെറിൻ, ദിൽന ഷെറിൻ എന്നിവരാണ് ഹെയർ ഡോനേറ്റ് ചെയ്തത്.ഒട്ടനവധി മനുഷ്യ സ്നേഹികൾ പുണ്യ ദാനത്തിനായി ഓടിയെത്തിയ ക്യാമ്പിൽ 8 പേർ അവരുടെ ആദ്യ രക്തദാനവും ഒപ്പം 2 വനിതകളും രക്തദാനം നിർവഹിച്ചു.
രക്തദാനം നിർവ്വഹിച്ചവർക്കും നേതൃത്വം നൽകിയവർക്കും സഹകരിച്ചവർക്കും ബി ഡി കെ & റൈറ്റ്‌സ് കുടുംബത്തിൻ്റെ അഭിനന്ദനങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.