എടപ്പാൾ: സംസ്ഥാന പാതയിൽ മാണൂരിൽ കെ.എസ്.ആർ.ടി.സി. ബസും ടൂറിസ്റ്റ് ബസും തമ്മിൽ നടന്ന അപകടത്തിൽ 35-ൽപ്പരം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 2.50 ന് ആണ് അപകടം സംഭവിച്ചത്.
മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസും കാസർഗോഡ് നിന്ന് എറണാകുളത്തേക്ക് പോകുന്ന ടൂറിസ്റ്റ് ബസുമാണ് തമ്മിൽ കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ എടപ്പാൾ ജനറൽ ആശുപത്രി, കോട്ടക്കൽ മിംസ്, തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണങ്ങൾ വ്യക്തമല്ല. സംഭവസ്ഥലത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മാണൂരിൽ കെ.എസ്.ആർ.ടി.സി. ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 35-ൽപ്പരം യാത്രക്കാർക്ക് പരിക്ക്,
0
ചൊവ്വാഴ്ച, ജനുവരി 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.