നാഗ്പൂര്‍: പരീക്ഷയില്‍ തോറ്റതിന് കോളേജ് മാറ്റാന്‍ നിരന്തരം ആവശ്യപ്പെട്ട മാതാപിതാക്കളെ കൊലപ്പെടുത്തി 25 കാരനായ മകന്.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഉത്കര്‍ഷ് ദഖോലെയാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ ജനുവരി 1 ന് ലീലാധര്‍ ദഖോലെ (55), ഭാര്യ അരുണ ദഖോലെ (50) എന്നിവരുടെ മൃതദേഹങ്ങള്‍ നഗരത്തിലെ ഒരു വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തി.ഡിസംബര്‍ 26 നാണ് സംഭവം നടന്നതെങ്കിലും ജനുവരി 1 നാണ് വിവരം പുറംലോകം അറിഞ്ഞത്. ദമ്പതികളുടെ മകന് ഉത്കര്‍ഷ് ദഖോലെ എഞ്ചിനീയറിംഗ് പരീക്ഷകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു, മറ്റൊരു കോളേജിലേക്ക് മാറാന്‍ മാതാപിതാക്കളുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
ഇതില്‍ പ്രകോപിതനായ ഉത്കര്‍ഷ് ആദ്യം അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും പിന്നീട് പിതാവിനെ കുത്തിക്കൊല്ലുകയുമായിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെടുകയും പോലീസ് വന്ന് വീടുതുറന്നു നോക്കിയപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.
എഞ്ചിനീയറിംഗിന്റെ നിരവധി വിഷയങ്ങളില്‍ തോറ്റ ഉത്ക്കര്‍ഷ് അവ ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍ മകന് എഞ്ചിനീയറിംഗ് ഉപേക്ഷിച്ച് മറ്റെന്തെങ്കിലും തിരഞ്ഞെടുക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചു. എന്നിരുന്നാലും, അവരുടെ നിര്‍ദ്ദേശത്തിന് മകന് എതിരായിരുന്നു.
മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ വന്ന സഹോദരിയെ പ്രതി ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചു. കുറച്ച് ദിവസത്തേക്ക് തന്റെ മാതാപിതാക്കള്‍ ഒരു ധ്യാന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണെന്നും അവിടെ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല എന്നുമാണ് പറഞ്ഞത്. ഉത്കര്‍ഷ് ദഖോലെയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.