മധ്യപ്രദേശ്: ആദ്യരാത്രിയില്‍ തന്നെ കന്യകാത്വ പരിശോധന നടത്താൻ ഭർതൃവീട്ടുകാർ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി.
മധ്യപ്രദേശിലാണ് സംഭവം. ഇൻഡോർ ജില്ലാ കോടതിയാണ് യുവതിയുടെ പരാതിയില്‍ കേസെടുക്കാൻ നിർദ്ദേശിച്ചത്. ഈ പിന്തിരിപ്പൻ ആചാരത്തില്‍ പ്രത്യേകം അന്വേഷണത്തിനാണ് കോടതിയുടെ ഉത്തരവ്.വിവാഹ രാത്രിയില്‍ ഭർത്താവിന്റെ വീട്ടുകാർ അനുചിതമായ രീതിയില്‍ കന്യകാത്വ പരിശോധന നടത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇത് തനിക്ക് കടുത്ത മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായും യുവതി ആരോപിച്ചു.
സംഭവത്തില്‍ പരാതിയുമായി യുവതി കോടതിയെ സമീപിച്ചതോടെയാണ് ഭർതൃവീട്ടുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ കോടതി ഉത്തരവിട്ടത്. മധ്യപ്രദേശില്‍ കന്യകാത്വ പരിശോധന നടത്തുന്ന രീതി നിയമപരമായി ചോദ്യം ചെയ്യപ്പെടുന്ന ആദ്യ കേസാണിത്.2019 ഡിസംബറിലായിരുന്നു യുവതിയുടെ വിവാഹം. ഭോപ്പാല്‍ സ്വദേശിയായിരുന്നു വരൻ. വിവാഹത്തിന്റെ ആദ്യ രാത്രിയില്‍ ഇരയുടെ കന്യകാത്വം പരിശോധിക്കാൻ ഭർതൃവീട്ടുകാർ അനുചിതമായ രീതികള്‍ ഉപയോഗിച്ചതായും ഇത് മാനസികവും ശാരീരികവുമായ പീഡനത്തിന് കാരണമായതായും വനിതാ ശിശു വികസന വകുപ്പിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ രഹസ്യ റിപ്പോർട്ട് വെളിപ്പെടുത്തി.
നിലവില്‍ യുവതിക്ക് ഒരു പെണ്‍കുഞ്ഞുണ്ട് എന്നാണ് വിവരം, വിവാഹശേഷം, ഗർഭം ധരിച്ച് മൂന്ന് മാസത്തിനുള്ളില്‍ യുവതിയുടെ ഗർഭം അലസിയിരുന്നു. എന്നാല്‍, പിന്നീട് യുവതി വീണ്ടും ഗർഭം ധരിക്കുകയും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.