ഇന്ത്യൻ പുരുഷന്മാർ എത്ര വെറുപ്പുളവാക്കുന്നവരോ..?

മഹാകുംഭമേളയിൽ മൊണാലിസയെ പോലെ ഒരു സുന്ദരി, അവളുടെ തിളങ്ങുന്ന ചാരക്കണ്ണുകൾ മനോഹരമാണ് എന്നിങ്ങനെയുള്ള കുറിപ്പുകളോടെ പെൺകുട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. 

മധ്യപ്രദേശിൽ നിന്നുള്ള ഒരു പാവപ്പെട്ട കുടുംബം കുംഭമേളയ്ക്ക് പോയി കരകൗശല വസ്തുക്കള്‍ വിറ്റ് ഉപജീവനം കഴിച്ചു. എന്നാൽ കുംഭമേളയിൽ പാപം കഴുകാൻ പോയ ആളുകള്‍ അവളെ വളരെയധികം ശല്യം ചെയ്തു, ഇപ്പോൾ അവളുടെ കുടുംബം വരുമാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഈ പുരുഷന്മാരെ ഓടിക്കുന്ന തിരക്കിലാണ്. 

ഒടുവില്‍ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലൂടെ പ്രശസ്തയായ പെൺകുട്ടിയെ പിതാവ് മധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിലേക്കു തിരിച്ചയച്ചു. ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസയോടു സാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോയും വാർത്തയും ചർച്ചയായതിനു പിന്നാലെയാണ് പിതാവ് പെൺകുട്ടിയെ തിരികെ വീട്ടിലേക്കയച്ചത്. പരിചയപ്പെടാനും വിഡിയോയെടുക്കാനും എത്തുന്നവരുടെ ശല്യം കാരണം ഗത്യന്തരമില്ലാതെയാണ് പെൺകുട്ടിയെ പിതാവ് വീട്ടിലേക്കു തിരിച്ചയച്ചത്.

വിഡിയോയും ഫോട്ടോയും എടുക്കാൻ വരുന്നവരോട് ‘ജീവിക്കാൻ അനുവദിക്കില്ലേ’ എന്നാണ് ഈ പെൺകുട്ടി ചോദിക്കുന്നത്. ജോലിചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ വിഡിയോ പകർത്താൻ വന്ന ഒരാളുടെ ഫോൺ പെൺകുട്ടി തട്ടിമാറ്റുന്ന വിഡിയോയും ഇപ്പോൾ  പ്രചരിക്കുന്നുണ്ട്. അവസാനം മാല വിൽക്കുന്ന സ്ഥലത്തുനിന്ന് മുഖം മറച്ച് പെൺകുട്ടി രക്ഷപ്പെടുന്നതും വിഡിയോയിലുണ്ട്. 

ഇന്ത്യൻ പുരുഷന്മാർ എത്ര വെറുപ്പുളവാക്കുന്നവരോ..?

അവരുടെ ഉപജീവനമാര്‍ഗമാണ് ഇതിലൂടെ ഇല്ലാതാകുന്നത്.’ – എന്ന കുറിപ്പോടെയാണ് പെൺകുട്ടി നേരിടുന്ന  പ്രതിസന്ധി ആളുകള്‍ വിവരിക്കുന്നത്. ബിജെപി IT cell അവളുടെ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു, അതാണ് ഇപ്പോള്‍ പ്രശ്‌നം ഉണ്ടാക്കിയത് എന്ന് social media ഷെയര്‍ ചെയ്തവര്‍ ഇപ്പോള്‍ ബിജെപി യെ പറഞ്ഞു കൈ ഒഴിയുന്നു.

മഹാകുംഭമേളയിൽ മാല വിൽപനയ്ക്കായി എത്തിയതാണ് മധ്യപ്രദേശിലെ നിർധന കുടുംബത്തിലെ അംഗമായ പെൺകുട്ടി. ആളുകൾ കുടുന്ന സ്ഥലത്തും ഉത്സവങ്ങളിലുമെല്ലാം മാല വിൽക്കുന്നതിനായി അവൾ എത്താറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി വിഡിയോ പ്രചരിച്ചതോടെ കാണാനും ഫോട്ടോയെടുക്കാനും നിരവധിപേർ അവളെ തേടിയെത്താൻ തുടങ്ങി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !